-->
ചെന്നൈ: കരൂര്‍ ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളെ കണ്ട് തമിഴ്‌സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്. മഹാബലിപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തിയായിരുന്നു കൂടിക്കാഴ്ച. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ 200 പേരുമായി താരം നേരിട്ടു കാണുകയും ഓരോരുത്തരെയും ആശ്വസിപ്പിക്കു കയും സഹായം വാഗ്ദാനം ചെയ്യുകയുമുണ്ടായി. പരിക്കേറ്റവരുടെ ചികിത്സാചെലവും കുട്ടികളുടെ പഠനച്ചെലവും വഹിക്കാമെന്നും ഉറപ്പു നല്‍കി.
കരൂരില്‍ വിജയ് യുടെ റോഡ്‌ഷോയിലെ തിക്കിലും തിരക്കിലും 41 പേരായിരുന്നു മരണമടഞ്ഞത്. ഇവരുടെ ബന്ധുക്കളില്‍ പലരേയും തലേദിവസം തന്നെ ബസില്‍ ഹോട്ടലില്‍ എത്തിച്ചു. ഓരോരുത്തരെയും രേഖകള്‍ പരിശോധിച്ച ശേഷമാണ് അകത്തുവിട്ടത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങ ളെല്ലാം മാറ്റിവെച്ച് തികച്ചും സ്വകാര്യ ചടങ്ങായിട്ടാണ് പരിപാടി നടത്തിയത്. എന്നാല്‍ നേരിട്ടു വേദിയില്‍ എത്തിയവരെ ടിവികെ പ്രവര്‍ത്തകര്‍ തടഞ്ഞ തായും ആക്ഷേപമുണ്ട്.
അതേസമയം ദുരിതബാധിതരെ നേരിട്ടുകാണാതെ വിളിച്ചുവരുത്തി കാണുന്നതിനെതിരേ പാര്‍ട്ടിക്കുളളിലും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുഃഖിതരായ കുടുംബങ്ങളെ ഒറ്റയ്ക്ക് സന്ദര്‍ശിച്ച വിജയ്, തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ട കുട്ടികളുടെ ഫോട്ടോകള്‍ കണ്ട് തകര്‍ന്നു പോയതായി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം കുടുംബങ്ങളോട് ക്ഷമ ചോദിക്കുകയും തന്നെ അവരില്‍ ഒരാളായി കണക്കാക്കാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.