Friday, March 13, 2026 Last Updated 1 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 10.44 AM

' സ്ത്രീ രൂപത്തെ താങ്കളെപ്പോലെ മറ്റാരും ഇങ്ങനെ ആഘോഷിക്കുന്നില്ല' ; മനീഷ് മല്‍ഹോത്രയ്ക്ക് നന്ദി പറഞ്ഞ് മാളവിക

outfit
photo-www.instagram.com/malavikamohanan_/

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ' പട്ടം പോലെ' എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടിയാണ് മാളവിക മോഹനന്‍. മലയാളം കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

തമിഴ് സിനിമയിലെ ഏറ്റവും മികച്ച ജനപ്രിയ നടിക്കുളള ഈ വര്‍ഷത്തെ ജെഎഫ്ഡബ്യൂ അവാര്‍ഡ് മാളവികയ്ക്കാണ്. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മാളവികയുടെ മനീഷ് മല്‍ഹോത്ര ഔട്ട്ഫിറ്റ് ഏറെ ശ്രദ്ധേയമാണ്. ഇതിന്റെ ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇത്രയധികം മനോഹരമായ ഔട്ട്ഫിറ്റ് അണിയിച്ചൊരുക്കിയ മനീഷ് മല്‍ഹോത്രക്ക് നന്ദി പറഞ്ഞു കൊണ്ടുളള കുറിപ്പും ചിത്രത്തിനൊപ്പം കാണാം.

'' താങ്കളുടെ ഓരോ സൃഷ്ടി അണിയുമ്പോഴും സ്ത്രീ രൂപത്തെ താങ്കളെപ്പോലെ മറ്റാരും ഇങ്ങനെ ആഘോഷിക്കുന്നില്ല എന്നാണ് മനസ്സിലേക്കു വരുന്നത്. എപ്പോഴും ഇത്രയും അത്ഭുതകരവും ഞാന്‍ അറിയുന്നതില്‍ വെച്ച് ഏറ്റവും മധുരമുളള വ്യക്തിയുമായിരിക്കുന്നതിന് നന്ദി''. എന്നാണ് മാളവിക കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW