Thursday, March 12, 2026 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Oct 2025 09.20 AM

വിജയ്മല്യ സ്വര്‍ണം പൊതിഞ്ഞ വിവരങ്ങളില്ല ; ശബരിമല സ്വര്‍ണ്ണവിവാദത്തില്‍ നിര്‍ണായക രേഖകള്‍ നശിപ്പിച്ചു?

uploads/news/2025/10/807951/sabarimala-dwarapalakar.jpg

പത്തനംതിട്ട: സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ശബരിമല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖകള്‍ നശിപ്പിച്ചെന്ന് സംശയം. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ രേഖകള്‍ കണ്ടെത്താനായിട്ടില്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അത് നഷ്ടപ്പെട്ടിരിക്കാമെന്ന് കരുതുന്നത്.

1998 - 99 കാലത്തെ രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും പമ്പയിലും ആറന്‍മുളയിലുമുള്‍പ്പടെ പരിശോധനകള്‍ നടത്തിയിരുന്നു. രേഖകള്‍ കണ്ടെത്താന്‍ എക്സിക്യൂട്ടീവ് ഓഫീസറുടെയും ദേവസ്വം കമ്മീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ പരിശോധനയിലും കണ്ടെത്താനായില്ല. ഇതില്‍ ദുരൂഹതയുണ്ടെന്ന് നിലവിലെ ദേവസ്വം ബോര്‍ഡും സംശയിക്കുന്നുണ്ട്.

വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളാണ് കാണാതായത്. അതിനിടയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേസിലെ ആറാംപ്രതിയായ മുരാരി ബാബുവിനെയും ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യലിനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെയാണ്. രണ്ടുദിവസത്തിനുള്ളില്‍ തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW