-->
ശരീര സൗന്ദര്യം വര്‍ധിപ്പിക്കാനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്ന നിരവധി ആളുകളെ നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കാന്‍ പണം ഒരുപാട് ചെലവഴിച്ച യുവതിയാണ് ബള്‍ജീരിയ സ്വദേശിയായ ആന്‍ഡ്രിയ ഇവാനോവാ. എന്നാല്‍, ആന്‍ഡ്രിയയുടെ ചുണ്ടുകള്‍ കാണുമ്പോള്‍ പണം മുടക്കി ആളുകള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് നമുക്ക് തോന്നിയേക്കാം.
28 കാരിയായ ആന്‍ഡ്രിയ അടുത്തിടെ ഒരു ഗ്രീക്ക് റെസ്‌റ്റോറന്റില്‍ നിന്നുള്ള തന്റെ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. നിരവധിപ്പേരാണ് അതിന് അവളെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന കമന്റുകളുമായി എത്തിയത്. ഈ ചുണ്ടും വച്ച് എങ്ങനെ ഭക്ഷണം കഴിക്കും, എന്തിനാണ് കാശ് മുടക്കി ആളുകള്‍ ഇങ്ങനെ ഓരോന്ന് ചെയ്യുന്നത്, വളരെ വൃത്തികേടായിട്ടുണ്ട് തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്. എന്നാല്‍, ആന്‍ഡ്രിയ പറയുന്നത് 'മൈ ബോഡി, മൈ റൂള്‍സ്' എന്നാണ്.
2018 ലാണ് ചുണ്ട് വലുതാക്കാനുള്ള ശ്രമങ്ങള്‍ ആന്‍ഡ്രിയ തുടങ്ങുന്നത്. 32 ഹൈഡ്രോണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ അവളുടെ ചുണ്ടില്‍ കുത്തിവച്ചത്. 20,000 ഡോളര്‍ അതായത് ഏകദേശം 23 ലക്ഷം രൂപയാണ് ആന്‍ഡ്രിയ ഇങ്ങനെ ഒരു മാറ്റം വരുത്താനായി ചെലവഴിച്ചത്. നേരത്തെ സൈക്കോളജി വിദ്യാര്‍ത്ഥി കൂടിയായിരുന്നു ആന്‍ഡ്രിയ. 'ഇങ്ങനെ ഒരു മാറ്റം വരുത്തുന്നത് തനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന് അറിയാമായിരുന്നു. എന്നിട്ടും താനിത് തിരഞ്ഞെടുത്തത് ചെറുപ്പം മുതലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന ആളാണ് താന്‍ എന്നതുകൊണ്ടാണ്' എന്ന് ആന്‍ഡ്രിയ പറയുന്നു.