Wednesday, March 11, 2026 Last Updated 0 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 11.37 AM

നിറചിരിയോടെ, നേവി ബ്ലൂ സല്‍വാറില്‍ തിളങ്ങി നടി രസ്‌ന; താരത്തിന്റെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

-rasna-
photo-www.instagram.com/saakshi_b_devaraj/

പാരിജാതം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് രസ്‌ന. ചില മ്യൂസിക് ആല്‍ബങ്ങളിലും താരം തിളങ്ങി. വിവാഹത്തോടെ അഭിനയരംഗം വിട്ട രസ്‌ന കുടുംബജീവിതത്തിന്റെ തിരക്കുകളിലാണ്. ദേവനന്ദ , വിഘ്‌നേശ് എന്നിങ്ങനെ രണ്ടു മക്കളാണ് രസ്‌നയ്ക്കുളളത്.

പാരിജാതം സീരിയല്‍ സംവിധായകന്‍ ബൈജു ദേവരാജിനെ തന്നെയാണ് രസ്‌ന വിവാഹം ചെയ്തത്. ബൈജുവിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയശേഷം മുസ്ലീം മതവും രസ്‌ന എന്ന പേരും നടി ഉപേക്ഷിച്ചു. മതം മാറി ഹിന്ദുവായി. ഒപ്പം സാക്ഷി എന്ന പേരും സ്വീകരിച്ചു.

തന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി സമൂഹമാധ്യമത്തിലൂടെ രസ്ന പങ്കുവെക്കാറുണ്ട്. മക്കളുടെ ചിത്രങ്ങളും ഇടയ്ക്ക് താരം പങ്കിടാറുണ്ട്. സീരിയല്‍ താരങ്ങളുടെ പരിപാടികളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ രസ്‌ന ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പുതിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.

നേവി ബ്ലു സല്‍വാറില്‍ നിറചിരിയുമായി നില്‍ക്കുന്ന രസ്‌നയാണ് ഫോട്ടോയിലുള്ളത്. ഇപ്പോഴും ഇരുപതുകളിലെ രസ്‌നയെ കാണാന്‍ കഴിയുന്നുവെന്നും മുപ്പത്തിരണ്ട് വയസായിയെന്ന് തോന്നുന്നില്ലെന്നും നായികയാകാന്‍ തക്ക സൗന്ദര്യവും ആകാരഭംഗിയുമുണ്ടെന്നുമാണ് കമന്റുകള്‍. ഒരു നിമിഷം താരത്തിന്റെ സഹോദരിയും നടിയുമായ മെര്‍ഷീന നീനുവാണെന്ന് തോന്നിപ്പോയിയെന്നും കമന്റുകളുണ്ട്.

സീരിയല്‍ രംഗത്തേക്ക് തിരിച്ച് വരാനും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ നടി ഒന്നിനോടും പ്രതികരിച്ചിട്ടില്ല. അഭിനയത്തിൽ സജീവമല്ലെങ്കിലും ബൈജുവിന്റെ ഉടമസ്ഥതയിലുള്ള സാന്ദ്രാസ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് രസ്ന.

Ads by Google
Monday 27 Oct 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW