-->
വിലയേറിയ ലോഹങ്ങളും പണവും കൊണ്ടുപോകുന്ന വാഹനങ്ങളിൽ അഞ്ച് നിരീക്ഷണ കാമറകൾ വേണമെന്ന് വ്യവസ്ഥ ചെയ്ത് സൗദി അറേബ്യ. സുരക്ഷാ വകുപ്പാണ് പണം, വിലയേറിയ ലോഹങ്ങൾ, വിലപിടിപ്പുള്ള രേഖകൾ എന്നിവ കൊണ്ടുപോകാനുള്ള വാഹനങ്ങൾക്കുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ നിർദേശിച്ചത്.
വാഹനത്തിന് അകത്തും പുറത്തുമായി അഞ്ച് നിരീക്ഷണ ക്യാമറകളും വാഹനത്തിന്‍റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരത്തിൽ ഒരു നിയന്ത്രണ, നിരീക്ഷണ മുറിയും ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയിലുണ്ട്. ഇത് വകുപ്പിന് വാഹനങ്ങൾ കണ്ടെത്താനും ആവശ്യമുള്ളപ്പോൾ അവ നിർത്താനും വാഹനത്തിനകത്തും പുറത്തും കാമറ റെക്കോർഡിങുകൾ അവലോകനം ചെയ്യാനും 90 ദിവസത്തിൽ കുറയാത്ത റെക്കോർഡിങ് കാലയളവ് നിലനിർത്താനും ആവശ്യമുള്ളപ്പോൾ മറ്റേതെങ്കിലും സ്ഥാപനവുമായി ബന്ധപ്പെടാനും കഴിയുന്നതിനാണ്.
13 വർഷത്തോളം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുസുരക്ഷ വകുപ്പ് പുതിയ വ്യവസ്ഥകൾ നിർദേശിച്ചത്.