Wednesday, March 11, 2026 Last Updated 48 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 05.12 PM

‘കല്യാണം കഴിക്കണമെന്ന് പറഞ്ഞ് പിറകേ നടന്നിരുന്ന ഒരാളുണ്ട്; അയാള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ എന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യണം...’ സംഗീത മോഹന്‍

മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള അഭിനേ​ത്രിയായിരുന്നു സംഗീത മോഹന്‍. ഇപ്പോഴിതാ തന്റെ ആരാധകരെക്കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് താരം.
Sangeetha Mohan, Sangeetha mohan about her fans
Sangeetha mohan (Image Source: Youtube)

ഒരുകാലത്ത് ജനപ്രിയ പരമ്പരകളില്‍ നിറഞ്ഞു നിന്ന താരമാാണ് സംഗീത മോഹന്‍. മലയാളിയുടെ സ്വീകരണമുറിയില്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്ന സംഗീത മോഹന്റെ കഥാപാത്രങ്ങള്‍ ഏറെ ജനപ്രീതി നേടിയതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി സംഗീതയെ അഭിനയരംഗത്ത് കാണുന്നേയില്ല. ഇന്ന് സീരിയലുകളുടെ തിരക്കഥാകൃത്താണ് സംഗീത. വർഷങ്ങളായി സീരിയലുകളില്‍ കാണാറില്ലെങ്കിലും സംഗീതയെ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല.
ഇപ്പോഴിതാ തനിക്ക് മറക്കാനാകാത്ത ഒരു ആരാധകനെക്കുറിച്ച്‌ മനസു സംസാരിക്കുകയാണ് സംഗീത മോഹന്‍. വിവാഹം ചെയ്യണമെന്ന് പറഞ്ഞ് കുറെ നാള്‍ അയാള്‍ പിറകേ നടന്നതായും പിന്നീട് വെറുതെ ഒരു കൗതുകത്തിന് അയാളെ കണ്ടെത്താന്‍ ശ്രമിച്ചതിനെക്കുറിച്ചും സംഗീത പറയുന്നു.
‘‘കല്യാണം കഴിക്കണമെന്ന് പറഞ്ഞ് കുറേ നാള്‍ അയാള്‍ പിറകെ നടന്നിരുന്നു. എനിക്കിപ്പോഴും ഓർമയുണ്ട്. അതിന് ശേഷം കുറേ നാള്‍ കഴിഞ്ഞ് കോണ്‍ടാക്ടൊക്കെ പോയപ്പോള്‍ വെറുതെ ഒരു കൗതുകത്തിന് അയാളെ കണ്ടെത്താൻ ശ്രമിച്ചു. ഒരു സൗഹൃദം നിലനിർത്താൻ വേണ്ടി മാത്രം. ഞാൻ അന്വേഷിച്ച്‌ നോക്കിയെങ്കിലും എനിക്ക് ഒരു രീതിയിലും കോണ്‍ടാക്‌ട് ചെയ്യാൻ പറ്റിയില്ല. നമ്പറും കിട്ടിയില്ല. പഴയ നമ്പർ ഏകദേശം എന്റെ മനസില്‍ ഉണ്ടായിരുന്നു. അത് മറന്നും പോയി. നിങ്ങള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ എന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യണം. പ്രദീപ് എന്നാണ് പേര്.
എന്റെ മറ്റ് ചില ആരാധകരുമായും കോണ്‍ടാക്ടുണ്ട്. ഒരാള്‍ ഇപ്പോഴും ഞാനുമായി ടച്ചിലുണ്ട്. 15 വർഷങ്ങളാേളമായി. രാവിലെ ഗുഡ് മോണിംഗും വെെകീട്ട് ഗുഡ് നെെറ്റും അയക്കും. അവസാനം ഞാൻ ആ നമ്പര്‍ സേവ് ചെയ്ത് വെച്ചു. നാല് നേരം ഗുളിക കഴിക്കുന്നത് പോലെയായി. ഒരു ദിവസം എന്നെ വിളിച്ചു. പേരെന്താണെന്ന് ചോദിച്ചു. സഞ്ജു എന്ന് പറഞ്ഞു. പക്ഷെ ഇതുവരെ ശല്യപ്പെടുത്തിയിട്ടില്ല. വെറുതെ വിളിയും പറച്ചിലും ഒന്നുമില്ല. ഗുഡ് മോണിംഗും ഗുഡ് നെെറ്റും മാത്രം. ഓർക്കുന്നുണ്ട് എന്നറിയിക്കാൻ മാത്രമാണത്...’’ സംഗീത മോഹൻ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.

Ads by Google
Saturday 25 Oct 2025 05.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW