Thursday, March 19, 2026 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 03.20 PM

ഫോണിൽ കിട്ടുന്നില്ല, കാമുകനെ അന്വേഷിച്ചെത്തി 5 മാസം ഗർഭിണിയായ 17കാരി ; പോക്സോ കേസ്

in

അഞ്ച് മാസം ഗർഭിണിയായ 17 വയസ് പ്രായമുള്ള പെൺകുട്ടി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടിലേക്ക്, പിന്നാലെ കാമുകനെതിരെ പോക്സോ കേസ്. പരിഭ്രാന്തരായ കുടുംബം ഹരിപ്പാട് പോലീസിൽ അറിയിച്ചതിനെത്തുടർന്ന് അവർ എത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെ പിന്നീട് കസ്റ്റഡിയിലെടുത്തു.

ഹരിപ്പാട് താമല്ലായ്ക്കലിലുള്ള 23 വയസ്സുള്ള യുവാവ് ഫോൺ വിളിച്ച് എടുക്കാത്തതിന് തുടർന്ന് പെൺകുട്ടി നേരിട്ട് അയാളുടെ വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടുകാർ ഫോൺ വിളിച്ചതനുസരിച്ച് പോലീസ് എത്തി വിവരങ്ങൾ അന്വേഷിച്ചപ്പോൾ പെൺകുട്ടി പീഡനവിവരങ്ങൾ വെളിപ്പെടുത്തി.

2023ൽ, സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലായി. തുടർന്ന് പെൺകുട്ടിയെ ഇയാൾ ബൈക്കിൽ കൊണ്ടുപോയി ആലപ്പുഴയിലെ ഒരു ലോഡ്ജിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ബെംഗളൂരുവിൽ പഠിക്കാൻ പോയപ്പോൾ അയാൾ അയാളുടെ താമസസ്ഥലത്തെത്തി അവിടെ വച്ചും പീഡിപ്പിച്ചു.

ഇതോടെ, പോക്സോ, പട്ടികജാതി അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ പോലീസ് കേസെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW