-->
കുഞ്ചാക്കോ ബോബോന്‍ നായകനായ കുട്ടനാടന്‍ മാര്‍പാപ്പ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് നായികയായി എത്തിയ താരമാണ് സുരഭി സന്തോഷ്. ഇപ്പോള്‍ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ ഭാഗമായിരിയ്ക്കുകയാണ് സുരഭിയും. ഭര്‍ത്താവ് പ്രണവാണ് സുരഭിയ്ക്ക് പുത്തന്‍ ബിഎംഡബ്ല്യു iX1 സമ്മാനിച്ചത്. പ്രണവ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഭാര്യക്ക് വാഹനം സമ്മാനിക്കുന്ന വീഡിയോ പങ്കുവച്ചത്. അവള്‍ക്ക് ഏറെ പ്രിയപ്പെട്ടത് നീല നിറമാണ് എന്ന അടിക്കുറിപ്പോടെയാണ് പ്രവീണ്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ X1 എസ്യുവിയുടെ ഇലക്ട്രിക് പതിപ്പാണ് പുതിയ iX. ഇതോടെ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ആഡംബര വാഹന വിപണിയിലെ ആദ്യത്തെ മോഡലായി ബിഎംഡബ്ല്യു X1 മാറി എന്നൊരു നേട്ടം കൂടി ബിഎംഡബ്ല്യു സ്വന്തമാക്കിയിട്ടുണ്ട്. 4,616 മില്ലീമീറ്റര്‍ നീളവും 2,800 മില്ലീമീറ്റര്‍ വീല്‍ബേസും ഉള്ള വാഹനം, അതിന്റെ സെഗ്മെന്റിലെ ഏറ്റവും വലിയ ഇന്റീരിയര്‍ നല്‍കുന്ന മോഡലായി മാറിയിരിക്കുകയാണ്. ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും എട്ട് എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടെ നിരവധി സുരക്ഷാ സാങ്കേതികവിദ്യകള്‍ ബിഎംഡബ്ല്യു iX1 ലോംഗ് വീല്‍ബേസ് ഓള്‍ ഇലക്ട്രിക്കില്‍ സജ്ജീകരിച്ചിരിക്കുന്നു.
വിശാലമായ ക്യാബിനില്‍ വൈഡ്സ്‌ക്രീന്‍ കര്‍വ്ഡ് ഡിസ്പ്ലേയും ആഡംബര ഫീച്ചറുകളും ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ നല്‍കിയിരിക്കുന്നു, ഇത് ആകര്‍ഷകമായ അന്തരീക്ഷം വാഹനത്തിന്റെ ഉളളില്‍ സൃഷ്ടിക്കുന്നു. മിനറല്‍ വൈറ്റ്, കാര്‍ബണ്‍ ബ്ലാക്ക് തുടങ്ങിയ വിവിധ കളര്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. അഞ്ചാം തലമുറ BMW eDrive സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന iX1, 204 hp ഉം 250 Nm ടോര്‍ക്കും നല്‍കുന്ന ഉയര്‍ന്ന കാര്യക്ഷമമായ ഇലക്ട്രിക് മോട്ടോറിനെയാണ് ബ്രാന്‍ഡ് ഇതിലും അവതരിപ്പിക്കുന്നത്. ഇത് തല്‍ക്ഷണ ആക്‌സിലറേഷനും ഒറ്റ ചാര്‍ജില്‍ 531 കിലോമീറ്റര്‍ മികച്ച ഡ്രൈവിംഗ് റേഞ്ചും പ്രാപ്തമാക്കുന്നുണ്ട്.