-->
മിഡ്-സൈസ് എസ്യുവി വിഭാഗത്തില്‍ മാരുതി സുസുക്കി പുറത്തിറക്കിയ വാഹനമാണ് വിക്ടോറിസ്. ചുരുങ്ങിയ ആഴ്ച്ചകള്‍ക്കുള്ളില്‍ 25,000-ല്‍ അധികം ബുക്കിംഗുകള്‍ നേടാനും മാരുതി സുസുക്കി വിക്ടോറിസിന് സാധിച്ചിരുന്നു. ഡീസല്‍, ഇലക്ട്രിക് പതിപ്പുകള്‍ ഒഴികെ നിരവധി എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വിക്ടോറിസ് വരുന്നത്. ഇപ്പോള്‍ വിക്ടോറിസിന്റെ പുതിയ ബയോ ഗ്യാസ് വേരിയന്റ് കൂടി പുറത്തിറക്കാനുള്ള ആലോചനയിലാണ് ബ്രാന്‍ഡ്.
നിലവില്‍ മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളിലാണ് വിക്ടോറിസ് എസ്യുവി ഇന്ത്യയില്‍ പുറത്തിറക്കുന്നത്. അതില്‍ ആദ്യത്തേത് 1.5 ലിറ്റര്‍ NA പെട്രോള്‍, രണ്ടാമത്തേത് സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷന്‍, മൂന്നാമത്തേത് ടൊയോട്ടയില്‍ നിന്ന് കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ ഇലക്ട്രിക് ഹൈബ്രിഡ് എന്നിവയാണ്. ഇതിന് പുറമെയാണ് ഇപ്പോള്‍, ബയോ ഗ്യാസ് വേരിയന്റിന്റെ രൂപത്തില്‍ നാലാമത്തെ പവര്‍ട്രെയിനിന്റെ ഓപ്ഷന്‍ കമ്പനി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നത്. 2025 ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ വിക്ടോറിസ് എസ്യുവിയുടെ ബയോഗ്യാസ് പതിപ്പ് പ്രദര്‍ശിപ്പിക്കുമെന്നാണ് റഷ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.5 ലിറ്റര്‍ 4-സിലിണ്ടര്‍ K15 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ഉപയോഗിച്ചായിരിക്കും പുതിയ മോഡലും പ്രവര്‍ത്തിക്കുക.
ബയോ ഗ്യാസിന്റെ ക്ലിയര്‍ കമ്പഷന്‍ ഉറപ്പാക്കാന്‍ ചില മെക്കാനിക്കല്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. സിബിജി പുനരുപയോഗിക്കാവുന്ന ഇന്ധനമാണ്. നിലവില്‍, വിക്ടോറിസ് ബയോ ഗ്യാസ് (സിബിജി) 2025 ജപ്പാന്‍ മോട്ടോര്‍ ഷോയില്‍ ഒരു പ്രവര്‍ത്തനക്ഷമമായ പ്രോട്ടോടൈപ്പായിട്ടായിരിക്കും പ്രദര്‍ശിപ്പിക്കുക. അതിന് ശേഷമായിരിക്കും പ്രൊഡക്ഷനിലേക്ക് കടക്കുക.