Friday, March 13, 2026 Last Updated 27 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 02.41 PM

2026 മോഡല്‍ വെര്‍സിസ് 1100 ഇന്ത്യയില്‍ അവതരിപ്പിച്ച് കവസാക്കി ; വില 13.79 ലക്ഷം

in

വൈവിധ്യമാര്‍ന്ന ബൈക്ക് നിര പുറത്തിറക്കുന്ന ബൈക്ക് നിര്‍മാതാക്കളാണ് കവസാക്കി. ഇപ്പോഴിതാ 2026 മോഡല്‍ വെര്‍സിസ് 1100 ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. 13.79 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സൂപ്പര്‍ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. എഞ്ചിന്‍ പെര്‍ഫോമന്‍സും റൈഡിംഗ് ഡൈനാമിക്സും മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നവീകരണങ്ങളാണ് 2026 മോഡല്‍ കവസാക്കി വെര്‍സിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് റഷ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1,099 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍-ലൈന്‍ ഫോര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. 6-സ്പീഡ് റിട്ടേണ്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 135 bhp കരുത്തില്‍ പരമാവധി 112 Nm torque വരെ ഉത്പാദിപ്പിക്കാനാവും. വെര്‍സിസ് 1000 പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന ആര്‍പിഎം പവര്‍ ഉള്ളതിനാല്‍ വെര്‍സിസ് 1100 അതിന്റെ ക്രൂയിസിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഉപയോക്താക്കള്‍ക്ക് സുഗമവും ഉയര്‍ന്ന പ്രതികരണശേഷിയുള്ളതുമായ ആക്‌സിലറേഷനും ലഭിക്കുമെന്നാണ് ജാപ്പനീസ് ബ്രാന്‍ഡ് അവകാശപ്പെടുന്നത്. 2026 കവസാക്കി വെര്‍സിസ് 1100 മെറ്റാലിക് മാറ്റ് ഗ്രാഫീന്‍ സ്റ്റീല്‍ ഗ്രേ / മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് എന്നീ ഡ്യുവല്‍-ടോണ്‍ നിറങ്ങളില്‍ ലഭ്യമാണ്.

ഇലക്ട്രോണിക് ക്രൂയിസ് കണ്‍ട്രോള്‍, മൂന്ന് മോഡുകളുള്ള കവസാക്കി ട്രാക്ഷന്‍ കണ്‍ട്രോള്‍ (KTRC), കോര്‍ണറിംഗ് ABS, ട്രാക്ഷന്‍ കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്കിംഗ്, റൈഡ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളെല്ലാം കുത്തിനിറച്ചാണ് വെര്‍സിസ് 1100 അവതരിപ്പിച്ചിരിക്കുന്നത്. ബൈക്കുമായി സംയോജിപ്പിച്ചിരിക്കുന്ന നിരവധി സാങ്കേതികവിദ്യകള്‍ IMU (ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്) വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഇക്കണോമി റൈഡിംഗ് ഇന്‍ഡിക്കേറ്റര്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹാന്‍ഡില്‍ബാര്‍, ഫുട്‌പെഗുകള്‍, സീറ്റ്, ഇലക്ട്രോണിക് ത്രോട്ടില്‍ വാല്‍വ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, കവാസാക്കി കോര്‍ണറിംഗ് മാനേജ്‌മെന്റ് ഫംഗ്ഷന്‍, കവസാക്കി ഇന്റലിജന്റ് ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം എന്നിവയാണ് ബൈക്കിലെ പ്രധാന ഹൈലൈറ്റുകള്‍.

Ads by Google
Ads by Google
TRENDING NOW