Tuesday, March 17, 2026 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 11.47 AM

' അടുത്ത വര്‍ഷമെങ്കിലും നമ്മള്‍ ശ്വസിക്കുന്ന വായു മലിനമാക്കാതെ ദീപാവലി ആഘോഷിക്കാന്‍ ഒരു വഴി കണ്ടെത്താനാകുമായിരിക്കും' ; വാണി കപൂര്‍

delhi

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ അപകടകരമായ വായു മലിനീകരണത്താല്‍ ശ്വാസംമുട്ടുകയാണ് ഡല്‍ഹി നഗരം. ഈ സാഹചര്യത്തില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ (AQI) കുറിച്ചുളള ആശങ്കകള്‍ പങ്കുവച്ചിരിക്കുകയാണ് ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന നടി വാണി കപൂര്‍. ചൊവ്വാഴ്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വായു മലിനീകരണത്തെക്കുറിച്ചുളള തന്റെ ആശങ്കകള്‍ അവര്‍ അറിയിച്ചത്.

'' ഡല്‍ഹിയിലെ എക്യുഐ 447-ല്‍ എത്തിയപ്പോഴാണ് ഇന്ന് ഉണര്‍ന്നത്. ഇത് ഇന്ന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നാണ്. ഒരുപക്ഷേ അടുത്ത വര്‍ഷം, നമ്മള്‍ ശ്വസിക്കുന്ന വായുവിനെ മലിനമാക്കാതെ ആഘോഷിക്കാന്‍ ഒരു വഴി കണ്ടെത്താനാകും. '' ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വാണി കുറിച്ചു.

ഡല്‍ഹിയിലെ 447 എന്ന എക്യുഐ ' ഗുരുതരം' എന്ന വിഭാഗത്തിലാണ് പെടുന്നത്. ഇത് ആരോഗ്യമുളളവരെപ്പോലും ബാധിക്കുകയും നിലവില്‍ രോഗങ്ങളുളളവരെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച്, 401-നും 500-നും ഇടയിലുളള എക്യുഐ ഗുരുതരമായി കണക്കാക്കപ്പെടുന്നു.

Ads by Google
Ads by Google
TRENDING NOW