Friday, March 13, 2026 Last Updated 4 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 03.51 PM

ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ; വെള്ള ദാവണിയില്‍ അതിസുന്ദരിയായി നിഖില വിമല്‍; ബോളിവുഡ് താരറാണിമാര്‍ തോല്‍ക്കുന്ന ഹോട്ട് ഷാര്‍പ്പ് ലുക്കില്‍ താരം

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായ നിഖില വിമല്‍ ഇപ്പോഴിതാ വൈറ്റ് ദാവണിയില്‍ ഹോട്ട് ഷാര്‍പ്പ് ലുക്കില്‍ അതിസുന്ദരിയായ ചിത്രങ്ങള്‍ പങ്കിടുകയാണ്.
Nikhila Vimal
Nikhila Vimal (Image Source: Instagram)

സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് ദിലീപിന്റെ നായികയായി തിളങ്ങി മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നിഖില വിമല്‍. മികച്ച കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നിഖില, തന്റെ നിലപാടുകൾ എപ്പോഴും തുറന്നുപറയുന്ന താരം കൂടിയാണ്.
വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയൊരു ആരാധകരെ സ്വന്തമാക്കാനും നിഖിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ദീപാവലി ദിനത്തിൽ നിഖില പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ദാവണിയിൽ അതിസുന്ദരിയായിട്ടാണ് നിഖിലയെ ചിത്രങ്ങളില്‍ കാണാനാകുന്നത്. ഗോള്‍ഡന്‍ മോട്ടീഫ് വര്‍ക്കുള്ള സ്കര്‍ട്ടും സ്ലീവിലും മറ്റും ഗോള്‍ഡന്‍ വര്‍ക്കുള്ള ബ്ലൗസും ദാവണിയും ധരിച്ച് ഹോട്ട് എലഗന്റ് ലുക്കിലാണ് നിഖില. ദീപാവലിയുടെ ഇമോജി നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ബോളിവുഡ് താരറാണിമാര്‍ പല തവണ ഇത്തരം ദാവണി ലുക്കില്‍ തിളങ്ങിയിട്ടുണ്ട്. അതേ ഷാര്‍പ്പ് ഹോട്ട് ലുക്കില്‍ ഇത്രയും സുന്ദരിയായി കാണുന്നത് നിഖിലയെ കാണുന്നത് ഇതാദ്യമെന്നാണ് പലരും ചിത്രങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന കമന്റുകള്‍.

നിഖില വിമൽ നായികയായി എത്തുന്ന ‘പെണ്ണ് കേസ്' റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, ഇർഷാദ് അലി, രമേശ് പിഷാരടി അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി നാസർ, ആമി തസ്‌നിം, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ്‌ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രം 2025 നവംബറിൽ തിയേറ്ററുകളിൽ എത്തും.

Ads by Google
Tuesday 21 Oct 2025 03.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW