Saturday, March 14, 2026 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 02.32 PM

കുട്ടികളെ സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ പഠിപ്പിക്കണം, അമ്മമാര്‍ക്കും ഇടവേള അനിവാര്യമാണ്: വീഡിയോയുമായി യുവതി

woman, video, mothers, free, time

മക്കള്‍ക്കുവേണ്ടി മുഴുവന്‍ സമയവും മാറ്റിവയ്ക്കുന്നവരാണ് അമ്മമാര്‍. കുഞ്ഞുങ്ങളെ നോക്കുന്നതിനിടയില്‍ പലപ്പോഴും അമ്മമാര്‍ക്ക് അവരുടെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നുവരില്ല. പ്രത്യേകിച്ച് സിംഗിള്‍ മദേഴ്‌സിന്. ഇപ്പോഴിതാ വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ ലൂസി അലക്‌സാണ്ട്ര ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. എപ്പോഴും കുട്ടികള്‍ക്കൊപ്പം തന്നെയിരിക്കുന്ന മാതാപിതാക്കളെ വിമര്‍ശിച്ചുകൊണ്ടാണ് ലൂസിയുടെ പോസ്റ്റ്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ, തന്റെ സ്വാതന്ത്ര്യത്തെ താന്‍ വിലമതിക്കുന്നുവെന്നും ലൂസി പറഞ്ഞു.

വീഡിയോയില്‍, ലൂസി പറയുന്നത് തനിക്ക് തന്റെ മകനോട് സ്‌നേഹമുണ്ട്. എന്നാല്‍, ഇടയ്ക്ക് അതില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയും രാത്രി പുറത്തിറങ്ങുകയും ഒക്കെ ചെയ്യേണ്ടുന്നതും ഡ്രിങ്കിങ്ങും ഒക്കെ ആവശ്യമാണ് എന്നാണ്. ഇന്ന് ആളുകള്‍ കുട്ടികളോട് അമിതമായി അടുപ്പം കാണിക്കുന്നവരാണ്. ഇത് കുട്ടികളെ സ്വന്തം കാര്യങ്ങള്‍ തനിയെ ചെയ്യുന്നതില്‍ നിന്നും തടയും. തന്റെ മകനാണ് തന്റെ ലോകം. എന്നാല്‍പ്പോലും രാത്രിജീവിതത്തിനും അവളവള്‍ക്ക് വേണ്ടി നേരം കണ്ടെത്താനും താന്‍ ശ്രമിക്കാറുണ്ട് എന്നാണ് ലൂസി പറയുന്നത്. ടിക്ടോക്കിലാണ് ലൂസി വീഡിയോ ഷെയര്‍ ചെയ്തത്.

മകന്‍ ഒറ്റയ്ക്ക് ഉറങ്ങാനും ഉണരാനും ടിവിയില്‍ അവന് ഇഷ്ടമുള്ളത് കാണാനും ഒക്കെ കഴിയുന്ന കാലത്തിനായി കാത്തിരിക്കാന്‍ താന്‍ തയ്യാറല്ല. താന്‍ പുറത്തുപോകുമ്പോള്‍, തന്റെ മകനെക്കുറിച്ച് വിഷമിക്കാറില്ല, താന്‍ തിരിച്ചെത്തുന്നതുവരെ അവന്റെ കാര്യങ്ങള്‍ നന്നായി നടക്കുമെന്നും കെയര്‍ടേക്കര്‍മാര്‍ അവനെ നന്നായി നോക്കുമെന്നും താന്‍ വിശ്വസിക്കുന്നു എന്നും ലൂസി പറഞ്ഞു. എന്നാല്‍, ലൂസിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുകയായിരുന്നു. അവരൊരു മോശം അമ്മയാണ് എന്നും കുട്ടിയെ മറന്ന് നടക്കുന്ന ഒരാളാണ് എന്നുമാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW