Wednesday, March 11, 2026 Last Updated 59 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 10.32 AM

‘ബേബി ദയാല്‍ വരുന്നു’; സന്തോഷവാര്‍ത്ത പങ്കുവെച്ച് ഗായകന്‍ ബെന്നി ദയാലും കാതറിനും

benny-dayal
photo-www.instagram.com/bennydayalofficial/

കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് ഗായകന്‍ ബെന്നി ദയാലും ഭാര്യ മോഡലും നടിയുമായ കാതറിന്‍ ദയാലും. ദീപാവലി ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ബേബി ദയാല്‍ ഉടന്‍ വരുന്നു എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ദമ്പതികള്‍ കുറിച്ചത്.

കാതറിന്റെ നിറവയറില്‍ ബെന്നി തലോടുന്നതായി ചിത്രങ്ങളില്‍ കാണാം. കുഞ്ഞിന്റെ വരവ് അറിയിച്ചുളള അള്‍ട്രാ സൗണ്ട് ഫോട്ടോകളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

ഞങ്ങളുടെ കുഞ്ഞുവെളിച്ചം വരുന്നു. ബേബി ദയാല്‍, ഞങ്ങളുടെ പുതിയ സൂര്യരശ്മി ഉടന്‍ വരുന്നു എന്നാണ് അടിക്കുറിപ്പ്. ദമ്പതികള്‍ക്ക് ആശംസകളുമായി സെലിബ്രിറ്റിടകളടക്കം നിരവധിപ്പേരാണ് എത്തുന്നത്.

2016 ലായിരുന്നു ബെന്നി ദയാലും കാതറിനും വിവാഹിതരാകുന്നത്. ബംഗളൂരുവില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

2002 മുതല്‍ പിന്നണിഗാനരംഗത്ത് സജീവമായ ബെന്നി ദയാല്‍ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ , ബംഗാളി, ഗുജറാത്തി, മറാഠി, ഉറുദു ഭാഷകളിലായി ഒട്ടേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.

Ads by Google
Tuesday 21 Oct 2025 10.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW