Friday, March 13, 2026 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 10.51 AM

അഹാനയുടെ ചാനലിലെ കണ്ടന്റ് ഇനി ​‍ഫ്രീയല്ല; മാസം 260 രൂപ നല്‍കണം; എക്സ്‌ക്ലൂസീവ് കണ്ടന്റിനു സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച്‌ അഹാന കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ അഹാന കൃഷ്ണ ഇപ്പോഴിതാ തന്റെ എക്സ്ക്ലൂസീവ് കണ്ടന്റുകള്‍ക്ക് സബ്സ്ക്രിപ്ഷന്‍ നല്‍കണമെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്. മാസം 260 രൂപയാണ് താരം സബ്സ്ക്രിപ്ഷന്‍ ഫീസായി നല്‍കിയിരിക്കുന്നത്.
uploads/news/2025/10/806768/Untitled-4.jpg
Ahana Starts subscription for her exclusive contents (Image Source: Instagram)

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്‌ണകുമാറിന്റെ മകളും അഭിനേത്രിയുമായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. താരപുത്രി എന്ന ഇമേജിലാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും ചുരുക്കം സിനിമകളില്‍ മാത്രം അഭിനയിച്ച് തന്റേതായ ഒരിടം താരം പ്രേക്ഷകരുടെ മനസ്സില്‍ നേടിയിട്ടുണ്ട്. അഭിനേത്രി എന്നതിനു പുറമേ യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന അഹാനയ്ക്ക് സബ്സ്ക്രൈബേഴ്സും ഏറെയാണ്. സിനിമകള്‍ കുറവാണെങ്കിലും വ്ളോഗർ, കണ്ടന്റ് ക്രിയേറ്റർ, ഇൻഫ്ളുവൻസർ എന്നീ രീതികളിലെല്ലാം സജീവമാണ് അഹാന.
താരത്തിന്റെ പ്രധാന വരുമാന സ്രോതസ്സും സോഷ്യല്‍ മീഡിയയാണ്. 2023-2024 സാമ്പത്തിക വർഷത്തില്‍ അഹാനയുടെ മാത്രം വരുമാനം 63,41,150 രൂപയായിരുന്നു എന്നാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി കൃഷ്ണകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയത്.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിലെ എക്സ്‌ക്ലൂസീവ് കണ്ടന്റുകള്‍ക്ക് സബ്സ്‌ക്രിപ്ഷൻ ഏർപ്പെടുത്തിയിരിക്കുകയാണ് അഹാന. ഇക്കഴിഞ്ഞ ദിവസം അഹാനയ്ക്ക് മുപ്പതു വയസ്സ് തികഞ്ഞിരുന്നു. അതിന്റെ ആഘോഷങ്ങളും മറ്റുമടങ്ങുന്ന വീഡിയോയും ചിത്രങ്ങളും താരം പങ്കിടുകയും ചെയ്തിരുന്നു. അതിലെ വ്ലോഗ് ലിങ്ക് പങ്കിടുന്നതിനൊപ്പമാണ് തന്റെ എക്സ്ക്ലുസീവ് കണ്ടന്റുകള്‍ക്ക് സബ്സ്ക്രിപ്ഷന്‍ വേണമെന്ന വാര്‍ത്തയും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടത്.
ഒരു മാസത്തെ സബ്‌സ്‌ക്രിപ്ഷന് 260രൂപയാണ് താരം ഈടാക്കുന്നത്. ഇതുവരെ 236 പേരാണ് അഹാനയുടെ പേജ് സബ്‌സ്‌ക്രൈബ് ചെയ്‌തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 31 ലക്ഷം ഫോളോവേഴ്സാണ് അഹാനയ്ക്കുള്ളത്. സബ്സ്‌ക്രിപ്ഷൻ മോഡിലേക്ക് വരുന്നതോടെ താരത്തിന്റെ എക്സ്‌ക്ലൂസീവ് കണ്ടന്റുകള്‍ സബ്‌സ്‌ക്രിപ്‌ഷൻ എടുത്തവർക്ക് മാത്രമേ കാണാന്‍ കഴിയൂ. അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം ചേർന്ന് അടുത്തിടെ ഒരു ഓണ്‍ലൈൻ ക്ലോത്തിംഗ് ബ്രാൻഡും അഹാന ആരംഭിച്ചിരുന്നു. തന്റെ 30-ാം ജന്മദിനത്തിന് ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ്‌യുവി എക്സ് 5 അഹാന സ്വന്തമാക്കിയിരുന്നു. അതിന്റെ വിശേഷവും ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു.
അഹാന മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ സജീവമായ പല ഇൻഫ്ളുവൻസേഴ്സും ഇൻസ്റ്റഗ്രാമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ മോഡിലേക്ക് മാറിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW