-->
താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടര്‍ന്നായിരുന്നു അഹാന സിനിമയിലെത്തിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അരങ്ങേറ്റം. നേരത്തെയും അവസരങ്ങള്‍ എത്തുന്നുണ്ടായിരുന്നുവെങ്കിലും പഠനം കഴിഞ്ഞാവാം എന്നായിരുന്നു അഹാനയ്ക്ക്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ നിരവധി അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്.
എന്നാല്‍ സെലക്ടീവായാണ് അഹാന കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. എണ്ണത്തിലല്ല, ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു.
എത്ര തിരക്കാണെങ്കിലും കുടുംബത്തിനൊപ്പമായി യാത്ര ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട് അഹാന. കഴിഞ്ഞ ദിവസമായിരുന്നു കുടുംബസമേതമായി ദുബായിലേക്ക് പോയത്. അടുത്ത യാത്രയ്ക്ക് സമയമായെന്ന് പറഞ്ഞെങ്കിലും പോവുന്ന സ്ഥലം ഏതാണെന്നത് വെളിപ്പെടുത്തിയിരുന്നില്ല. പുതിയ പോസ്റ്റിലൂടെയായിരുന്നു ദുബായ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
വിന്റര്‍, സണ്‍സെറ്റ്, ദുബായ്, പിന്നെ എനിക്കേറെ പ്രിയപ്പെട്ടവരും. കുറേക്കാലമായി ആഗ്രഹിച്ച വെക്കേഷന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു അഹാന ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇത്തവണയും ദിയയെ കൂട്ടിയില്ലേ, ദിയയുടെ കുറവ് കാണാനുണ്ട്. ദിയ വരാഞ്ഞിട്ടാണോ, അതോ നിങ്ങള്‍ വിളിച്ചില്ലേ, അമ്മ ഒരു രക്ഷയുമില്ല, അമ്മയാണ് ശരിക്കും ആഘോഷിക്കുന്നത്, തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.