Saturday, March 14, 2026 Last Updated 39 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 20 Oct 2025 11.14 AM

അവള്‍ ഉടന്‍തന്നെ ഇന്ദോറിന്റെ മരുമകളാകും; സ്മൃതിയുമായുളള പ്രണയം തുറന്ന് പറഞ്ഞ് പലാഷ് മുഛല്‍

palash-muchhal
photo-www.instagram.com/smriti_mandhana/

ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാന വിവാഹത്തിനായി ഒരുങ്ങുന്നു. സ്മൃതി ഉടന്‍ തന്നെ ഇന്ദോറിന്റെ മരുമകളാകുമെന്ന് കാമുകനും സംഗീത സംവിധായകനുമായ പലാഷ് മുഛല്‍ വ്യക്തമാക്കി. സ്‌റ്റേറ്റ് പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പലാഷ്.

അവള്‍ ഉടന്‍ തന്നെ ഇന്ദോറിന്റെ മരുമകളാകും.. അത്രയേ എനിക്ക് പറയാനുളളൂ.. എന്നാണ് പുഞ്ചിരിച്ചുകൊണ്ട് പലാഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ദോള്‍ സ്വദേശിയാണ് പലാഷ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് സ്ഥിരീകരണം വരുന്നത്.

ഇരുവരും ഒരുമിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇരുവരും തങ്ങളുടെ പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികവും ആഘോഷിച്ചിരുന്നു.

ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലചേഞ്ചഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടിയപ്പോള്‍ സ്മൃതിയെ അഭിനന്ദിക്കാന്‍ പലാഷും സ്‌റ്റേഡിയത്തില എത്തിയിരുന്നു. സ്മൃതിക്കൊപ്പം കിരീടം പിടിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരനാണ് പലാഷ്. പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് ഈ 28 കാരന്‍. സീ ഫൈവില്‍ സംപ്രേക്ഷണം ചെയ്ത അര്‍ഥ് എന്ന വെബ് സീരീസും പലാഷ് സംവിധാനം ചെയ്തിട്ടുണ്ട്. രാജ്പാല്‍ യാദവും റുബീന ദിലകും അഭിനയിച്ച ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുളള ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരവും പലാഷ് നേടി.

Ads by Google
Ads by Google
TRENDING NOW