Saturday, March 14, 2026 Last Updated 11 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 10.17 AM

എന്റെ ചെല്ലക്കുട്ടിക്ക് ജന്മദിനാശംസകള്‍; കീര്‍ത്തിക്ക് ആശംസകള്‍ നേര്‍ന്ന് സഹോദരി രേവതി

revathy
photo-www.instagram.com/revathysureshofficial/

തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. ബോളിവുഡിലും കീര്‍ത്തി തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ കീര്‍ത്തിയുടെ പിറന്നാള്‍ ദിനത്തില്‍ സഹോദരി രേവതി പങ്കുവെച്ച ആശംസ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. കീര്‍ത്തിയുടെ ഒരു കുട്ടിക്കാല ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രേവതിയുടെ ആശംസ.

‘ചെല്ലക്കുട്ടി കിറ്റി കുട്ടിക്ക് ജന്മദിനാശംസകള്‍. ഈ വര്‍ഷം ഒരുപാട് ഓര്‍മ്മകള്‍ നിറഞ്ഞ ഒരു അനുഗ്രഹമായിരിക്കട്ടെ’ രേവതി കുച്ചു. നിങ്ങള്‍ക്ക് ലഭിക്കുന്ന ഏത് സമ്മാനവും ഞാന്‍ അഴിച്ചു നോക്കും എന്നൊരു മുന്നറിയിപ്പും രേവതി നല്‍കിയിട്ടുണ്ട്. ‘വളരെ നന്ദി എങ്കക്കാവേ’ എന്നായിരുന്നു കീര്‍ത്തി മറുപടിയായി കുറിച്ചത്. നിരവധിപ്പേരാണ് കീര്‍ത്തിക്ക് ആശംസകളറിയിച്ചെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW