-->
ജോലി സ്ഥലത്തെ ലാപ്‌ടോപ്പില്‍ ഒരുലക്ഷത്തിലധികം അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ച് യുഎസ്സില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരന്‍. യുഎസ് ഡിപാര്‍ട്‌മെന്റ് ഓഫ് എനര്‍ജിയിലെ ജീവനക്കാരനാണ് ജോലിസ്ഥലത്തെ ലാപ്‌ടോപ്പില്‍ 187,000 അശ്ലീല ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തത്. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് തന്റെ സെക്യൂരിറ്റി ക്ലിയറന്‍സ് നഷ്ടപ്പെട്ടു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ലാപ്‌ടോപ്പില്‍ അശ്ലീലചിത്രങ്ങളുടെ ശേഖരം കണ്ടെത്തിയത്.
2023 മാര്‍ച്ചിലാണ് സംഭവം നടന്നത്, ന്യൂക്ലിയര്‍ ഇന്‍ഫര്‍മേഷന്‍ അടക്കം ഓഫീസ് സാമഗ്രികള്‍ക്കുള്ള ഇയാളുടെ സുരക്ഷാ അനുമതിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ഇയാള്‍ ശേഖരിച്ച ചിത്രങ്ങളാണ് ലാപ്‌ടോപ്പിലുണ്ടായിരുന്നത്. എന്നാല്‍, അക ഇമേജ് ജനറേറ്ററിനു വേണ്ടിയുള്ള ഡാറ്റയായി ഉപയോഗിക്കാന്‍ ആഗ്രഹിച്ചിട്ടാണ് ഇത് ശേഖരിച്ചു വച്ചത് എന്ന് ജീവനക്കാരന്‍ അവകാശപ്പെട്ടു. താന്‍ വിഷാദരോഗത്താല്‍ ബുദ്ധിമുട്ടുകയാണെന്നും തന്റെ വിഷാദകാലത്ത് അങ്ങേയറ്റത്തെ ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കേണ്ടി വന്നു, അത് നേരിടാന്‍ വേണ്ടി അക ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയെന്നുമാണ് ഇയാള്‍ പറഞ്ഞത്.
പിന്നീട് ഡിപാര്‍ട്‌മെന്റ് ഓഫ് എനര്‍ജിയുടെ തന്നെ കരാറിലുള്ള ഒരു സൈക്കോളജിസ്റ്റ് ഈ ജീവനക്കാരനെ പരിശോധിച്ചു. ഇയാള്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോകുന്നതായിട്ടാണ് സൈക്കോളജിസ്റ്റ് വിലയിരുത്തിയത്. ഇത് നിയമങ്ങളും നയങ്ങളും പാലിക്കാനുള്ള ഇയാളുടെ കഴിവിനെ തന്നെ ബാധിച്ചു എന്നും സൈക്കോളജിസ്റ്റ് പറഞ്ഞു. മാനസികാരോഗ്യക്കുറവാണ് എന്ന് കാണിക്കാനുള്ള രേഖകളും ജീവനക്കാരന്‍ വിചാരണ സമയത്ത് ഹാജരാക്കി. ഇനി ഇത് ആവര്‍ത്തിക്കില്ല എന്നും അതിനായുള്ള ചികിത്സകള്‍ നടത്തുന്നതാണ് എന്നും ഇയാള്‍ കോടതിയെ അറ