Thursday, March 12, 2026 Last Updated 43 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 08.47 AM

അടിയോസ് അമിഗോ...എന്നും പറഞ്ഞ് ഒറ്റ അടിയായിരുന്നു; ജപ്പാന്‍ യാത്രാചിത്രങ്ങളുമായി രമേഷ് പിഷാരടി

ramesh-pisharody-
photo-www.instagram.com/rameshpisharody/

ജപ്പാനിലെ അരിയാക്കെ നഗരത്തിൽ നിന്നുള്ള രസകരമായ ചിത്രങ്ങളാണ് പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന ക്യാപ്ഷനുകളാണ് ഏറ്റവും ശ്രദ്ധേയമായത്.

ചാക്കോച്ചനും കുടുംബത്തിനുമൊപ്പം മഞ്ജു വാര്യർ ജപ്പാനിലേക്ക് നടത്തിയ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾക്കു പിന്നാലെയാണ് പിഷാരടിയുടെ യാത്രാ ചിത്രങ്ങളും ശ്രദ്ധേയമാകുന്നത്.

അരിയാക്കെ നഗരത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയത് അവിടുത്തെ അത്യാധുനിക സൗകര്യങ്ങളാണ്.ജപ്പാനിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻ്ററുകളിൽ ഒന്നാണ് ടോക്കിയോ അന്താരാഷ്ട്ര എക്സിബിഷൻ സെൻ്റർ എന്നറിയപ്പെടുന്ന ടോക്കിയോ ബിഗ് സൈറ്റ്.

വലിയ കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ ടോക്കിയോ നഗരത്തിൻ്റെ തിരക്കിൽ നിന്നും മാറി, വിശാലമായ തെരുവുകളും തുറന്ന സ്ഥലങ്ങളുമുള്ള ഒരു പ്രദേശമാണ് അരിയാക്കെ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW