Sunday, March 15, 2026 Last Updated 40 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 10.51 AM

രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും ; പാലക്കാട്ടോ തൃപ്പൂണിത്തുറയിലോ പരിഗണിക്കും

uploads/news/2026/03/828017/ramesh-piasharody.jpg

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെ സിനിമാതാരം രമേഷ് പിഷാരടിയെ പാലക്കാട്ടോ തൃപ്പൂണിത്തുറയിലോ മത്സരിപ്പിച്ചേക്കാന്‍ സാധ്യത. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ലെങ്കിലും ഈ രീതിയിലുള്ള ആലോചന ശക്തമായിട്ടുണ്ട്. രമേഷ് പിഷാരടിയെ പാലക്കാട്ട് മത്സരിപ്പിക്കാനുള്ള താല്‍പ്പര്യങ്ങള്‍ക്ക് പിന്നില്‍ ഷാഫി പറമ്പിലാണ്.

രാഹുല്‍ മാങ്കുട്ടത്തില്‍ വിവാദത്തില്‍ പെട്ട സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിന്റെ ഏറെ നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ രമേഷ് പിഷാരടിയെ പോലെയുള്ള ഒരാള്‍ മത്സരിക്കുന്നത് ഏറെ നിര്‍ണ്ണായകമായി നേതൃത്വം കരുതുന്നു. അതേസമയം രമേഷ് പിഷാരടി മത്സിക്കുന്നതിന് വി.കെ. ശ്രീകണ്ഠന്‍ പക്ഷത്തിന് എതിര്‍പ്പുണ്ടെന്നാണ് വിവരം. പാലക്കാട് കെ. മുരളീധരനെ മത്സരിപ്പിക്കണം എന്നാണ് വി.കെ. ശ്രീകണ്ഠന്റെ പക്ഷേ. എന്നാല്‍ തിരുവനന്തപുരം വട്ടിയൂര്‍കാവില്‍ കെ. മുരളീധരന്‍ മത്സരിക്കുമെന്നും ഏകദേശം ഉറപ്പായി.

പാലക്കാടിന്റെ കാര്യത്തില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരുമാനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് വിടാന്‍ സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ സ്‌ക്രീനിംഗ് കമ്മറ്റി ഇന്നലെ ചേര്‍ന്നിരുന്നു. 40 മണ്ഡലങ്ങുടെ കാരയത്തില്‍ വിശദമായ ചര്‍ച്ച നടന്നു. ഈ ലിസ്റ്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറി വിദശമായ ചര്‍ച്ച നടത്തി അന്തിമമാക്കാനാണ് ഉദ്ദേശം. 50 മണ്ഡലങ്ങളുെട പട്ടിക ആദ്യം പുറത്തുവിടാനാണ് ഉദ്ദേശം. കെപിസിസി അദ്ധ്യക്ഷന്‍ പ്രതിപക്ഷ നേതാവ് എന്നിവരും സ്‌ക്രീനിംഗ് കമ്മറ്റിയില്‍ പങ്കെടുത്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW