Wednesday, March 18, 2026 Last Updated 18 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 12.39 PM

തന്നെ കുടുക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും ; സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി

uploads/news/2025/10/806170/unnikrishnann-poty.jpg

പത്തനംതിട്ട: തന്നെ കുടുക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ശബരിമല സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. റാന്നി കോടതിയില്‍ ഹാജരാക്കിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 13 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തനംതിട്ടയിലെ എ.ആര്‍. ക്യാംപിലേക്കാണ് ആദ്യം മാറ്റുക. അതിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

എല്ലാദിവസവും മെഡിക്കല്‍ ചെക്കപ്പ് നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു. രണ്ടുകിലോ സ്വര്‍ണ്ണം സന്നിധാനത്ത് നിന്നും കടത്തിക്കൊണ്ടുപോയി. ആ സ്വര്‍ണ്ണം എവിടെയെന്ന് വ്യക്തമായിട്ടില്ല. ആ സ്വര്‍ണ്ണം തിരിച്ചെടുക്കേണ്ടതുണ്ട്. മൂന്ന് സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകണം. ബംഗലുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകേണ്ട സാഹചര്യമാണ്.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ എത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. സന്നിധാനത്ത് നിന്നും ദ്വാരപാലക ശില്‍പ്പം ബംഗലുരുവിലെ അയ്യപ്പക്ഷേത്രത്തിലാണ് എത്തിച്ചത്. ഇവിടെ നിന്നുമാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. വീണ്ടും ബംഗലുരവിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. ഇതിനിടയിലാണ് ജയറാം അടക്കമുള്ളവരുടെ വീട്ടില്‍ എത്തിച്ചിരിക്കുക എന്നാണ് സംശയിക്കുന്നത്. ഹൈദരാബാദില്‍ കൊണ്ടുപോയി തെളിവെടുക്കേണ്ടതും കേസില്‍ നിര്‍ണ്ണായകമാണ്. നാഗേഷുമായി ബന്്ധപ്പെട്ട കാര്യത്തിനാണ് ഹൈദരാബാദില്‍ എത്തുന്നത്.

രണ്ടുകിലോ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ കടത്തിക്കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.. അത് കേരളത്തിന് പുറത്തേക്കാണ് കൊണ്ടുപോയെന്നും ഇതിന്റെ തെളിവെടുപ്പിനായി 14 ദിവസത്തെ കസ്റ്റഡി വേണമെന്നും പറഞ്ഞു പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടു. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഹാജരാക്കിയത്.

അടച്ച മുറിയിലാണ് കോടതി ഇന്ന് കേസ് പരിഗണിച്ചത്.അന്വേഷണം ഉദ്യോഗസ്ഥരും അഭിഭാഷകരും പ്രതിയും മാത്രമായിരുന്നു കോടതിയില്‍ ഉണ്ടായിരുന്നത്. സ്വര്‍ണക്കൊള്ളയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് കിട്ടിയ മൊഴി. ഇന്നലെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. എസ്‌ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളൂരുവില്‍ നടന്നേക്കും.

ഗൂഢാലോചനയില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിനും പങ്കുണ്ട്. പുറത്തു നിന്നും ആളെ എത്തിച്ച് സ്വര്‍ണ്ണം ഉരുക്കിയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കിയിരുന്നു. തട്ടിയെടുത്ത സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പലര്‍ക്കായി വീതിച്ചു നല്‍കി. പുറത്തു നിന്നും ആളെ എത്തിച്ചു സ്വര്‍ണ്ണം ഉരുക്കിയെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി മൊഴി നല്‍കി.

സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഗൂഢാലോചന നടന്നതായി സംശയമുണ്ട്. ഇടപാടുകാരായിരുന്ന കല്‍പേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കല്‍പേഷിനെ എത്തിച്ചത് ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ലെന്ന് എസഐടി സംശയിക്കുന്നുണ്ട്. കല്‍പേഷിന്റെ പിന്നില്‍ ഉന്നതനെയൂം സംശയിക്കുന്നുണ്ട. ദേവസ്വം ബോര്‍ഡിലെ ചിലര്‍ക്ക് കല്‍പേഷിനെ കുറിച്ച് അറിവുണ്ട്.

Ads by Google
Ads by Google
TRENDING NOW