Monday, March 16, 2026 Last Updated 39 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 05.46 PM

ശബരിമല യുവതി പ്രവേശനം; സീനിയർ അഭിഭാഷകനെയും മാറ്റി ദേവസ്വം ബോർഡ്

മുമ്പ് യുവതി പ്രവേശനത്തെ എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും.
sabarimala

തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല യുവതി പ്രവേശനത്തിലെ നിലപാട് മാറ്റത്തിന് പിന്നാലെ സീനിയർ അഭിഭാഷകനെ മാറ്റി . യുവതി പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റി. മുമ്പ് യുവതി പ്രവേശനത്തെ എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും.

പുനഃപരിശോധന ഹർജിയിൽ ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാല കൃഷ്‌ണന്‌ വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്‌വി ആയിരുന്നു.

അതേസമയം, ശബരിമല യുവതി പ്രവേശന കേസിൽ ഭരണഘടന ബെഞ്ചിന് മുന്നിൽ വാദം സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടക്കം കക്ഷികൾക്ക് സുപ്രീംകോടതി സമയം നീട്ടി നൽകി. ചീഫ് ജസ്റ്റിസ് മുന്നിൽ വാദങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‍വി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി വാദങ്ങൾ സമർപ്പിക്കാനുള്ളവർക്ക് കോടതി ഈ മാസം 23 വരെ സമയം നീട്ടി നൽകിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW