Thursday, March 12, 2026 Last Updated 36 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 12.25 PM

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിപട്ടികയില്‍ ; കരയോഗം മുരാരി ബാബുവിന്റെ രാജി എഴുതിവാങ്ങി

uploads/news/2025/10/806165/murari-babu.jpg

ചങ്ങനാശ്ശേരി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ട , മുരാരി ബാബുവിന്റെ രാജി എഴുതിവാങ്ങി എന്‍എസ്എസ് കരയോഗം. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം അംഗീകരിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാജി എഴുതി വാങ്ങി. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ വഴി വിട്ട ഇടപെടലിനു മുരാരി ബാബു മുന്‍പും അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.

എന്‍എസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങിയത്. ശബരിമലയില്‍ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി എഴുതി വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി ചെന്നൈയില്‍ എത്തിക്കാന്‍ നീക്കം നടത്തിയിരുന്നു. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിക്കും മുന്‍പ് മുരാരിബാബു സ്മാര്‍ട്ട് ക്രിയേഷന് കത്ത് അയച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW