Friday, March 13, 2026 Last Updated 43 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 07.24 PM

തിരുവനന്തപുരത്ത്തെരുവ് നായയുടെ ആക്രമണം; ഒന്നാം ക്ലാസ് വിദ്യാർത്ഥിയ്ക് ഗുരുതര പരിക്ക്

സ്‌കൂൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്.
uploads/news/2025/10/805818/street-dog.gif
photo; representative image

തിരുവനന്തപുരം : കിളിമാനൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിൽ വെച്ച് തെരുവ് നായ കടിച്ചു. കിളിമാനൂർ ഗവ. എൽപി സ്‌കൂളിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിളിമാനൂർ മലയാമഠം സ്വദേശിയായ വിദ്യാർത്ഥിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. സ്‌കൂളിൽ കലോത്സവം നടക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.

ഉച്ച ഭക്ഷണ ഇടവേളയിൽ കുട്ടി സ്‌കൂൾ ഗേറ്റിന് സമീപത്തേക്ക് വരുമ്പോൾ അവിടെ ഉണ്ടായിരുന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. സ്കൂൾ അധികൃതർ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് വിദഗ്‌ധ ചികിത്സ നൽകി. കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്. സ്‌കൂൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. നാട്ടുകാർ കാലങ്ങളായി ഉന്നയിക്കുന്ന പരാതിയാണിത്.

Ads by Google
Ads by Google
TRENDING NOW