-->
തിരുവനന്തപുരം : കോര്‍പ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ സ്ഥാനാർഥി പട്ടിക. മുൻ ഡി.ജി.പി ആർ. ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും. ആദ്യഘട്ട പട്ടികയിൽ 67 വാർഡുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്.
ശബരീനാഥ് മത്സരിക്കുന്ന കവടിയാറിൽ ബിജെപി സ്ഥാനാർഥി ആരെന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കവടിയാറിൽ വി വി രാജേഷിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു വാർഡ് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഏതെങ്കിലും വാർഡുകൾ പരിഗണിക്കണമെന്ന് വി വി രാജേഷ് നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും.
കോൺഗ്രസ് വിട്ടു വന്ന പത്മിനി തോമസ് പാളയത്താണ് മത്സരിക്കുക. വി വി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും തമ്പാനൂരിൽ സതീഷും മത്സരിക്കും. ആദ്യ കൗൺസിലർമാരിൽ ഒരാളായ പി. അശോക് കുമാർ പേട്ടയിലും, കരുമം – ആശാനാഥ്, അമ്പലത്തറയിൽ സിമി ജ്യോതിഷ്, തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആര്‍ ഗോപൻ എന്നിവരും പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാർഥികൾ.
അതേസമയം സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം ബിജെപിയില്‍ രൂക്ഷമായിരുന്നു. തര്‍ക്കത്തിനൊടുവില്‍ നേമം ഏരിയാ പ്രസിഡന്റ് ചുമതലയില്‍ നിന്നും എം ജയകുമാര്‍ രാജിവെച്ചിരുന്നു. കഴിഞ്ഞതവണ പൊന്നുമംഗലം വാര്‍ഡില്‍ നിന്ന് വിജയിച്ച എം ആര്‍ ഗോപനെ ഇത്തവണ നേമത്ത് പരിഗണിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയായിരുന്നു രാജി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഇത് വ്യക്തമാകുകയും ചെയ്തു.