Friday, March 13, 2026 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 04.12 PM

രണ്ട് വലിയ സഞ്ചിയുമായി മരത്തിനു മുകളിലേക്ക് കയറി ഇരിപ്പുറപ്പിച്ച് കുരങ്ങന്‍; അതിലുള്ളത് പണവും; പിന്നെ കണ്ടത് ആകാശത്തു നിന്നുള്ള നോട്ട് മഴ; വൈറല്‍ വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം വൈറലാകുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. ഇപ്പോഴിതാ പണം നിറച്ച സഞ്ചിയുമായി മരത്തിനു മുകളിലേക്ക് കയറിപ്പോയ കുരങ്ങന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ​വൈറലാകുന്നത്. പണപ്പെരുമഴയാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്.
Monkey snatches money bag from a traveller
Monkey snatches traveller's bag (Image Source: X)

മൃഗങ്ങളുടെ വീഡിയോകള്‍ക്ക് എന്നും കാഴ്ച്ചക്കാര്‍ ഏറെയാണ്. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെക്കാള്‍ കാട്ടു ജീവികളുടെ വീഡിയോകള്‍ക്കാണ് കാഴ്ച്ചക്കാര്‍ ഏറെയുള്ളത്. അതില്‍ത്തന്നെ കുരങ്ങന്‍മാരുടെ രസകരമായ വിഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. മനുഷ്യരെ പോലെ നോക്കിയും കണ്ടുമൊക്കെ ചെയ്യുന്ന മൃഗമായതു കൊണ്ടാകാം കുരങ്ങന്മാരുടെ ഓരോ ചേഷ്ടകളും ​വൈറലായി മാറുന്നത്.
കുരങ്ങന്മാര്‍ ചിലപ്പോള്‍ ശല്യക്കാരായും മാറാറുണ്ട്. ആളുക​ളുടെ സാധനങ്ങള്‍ തട്ടിപ്പറിക്കുകയും വലിയ മരക്കൊമ്പിലേക്ക് അതുമായി കയറിപ്പോകുകയും ചെയ്യുന്ന കുരങ്ങന്മാരെ നിസ്സഹമായി നോക്കി നില്‍ക്കാനെ ആളുകള്‍ക്ക് കഴിയാറുള്ളൂ.
ഇപ്പോഴിതാ അത്തരത്തില്‍ ഉത്തര്‍ പ്രദേശില്‍ നടന്ന ഒരു സംഭവമാണ് വൈറലായിരിക്കുന്നത്. പ്രയാഗ്‌രാജിലെ സോറോണില്‍ വഴിയാത്രക്കാരന്റെ ബാഗ് ഒരു കുരങ്ങ് തട്ടിയെടുത്ത് മരത്തില്‍ കയറിയ വിഡിയോയാണിത്. ഒരു മരത്തിനു മുകളില്‍ കടിച്ചു പിടിച്ച ബാഗുമായി ഇരിക്കുന്ന ഒരു കുരങ്ങനെ വീഡിയോയില്‍ കാണാം. കുരങ്ങന്‍ ബാഗ് തുറക്കാനായി കടിക്കുന്നതും വിഡിയോയില്‍ കാണാം. കുറേ നേരത്തെ ശ്രമത്തിനൊടുവില്‍ കുരങ്ങന്‍ ബാഗ് തുറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതിനു ശേഷമുള്ള സംഭവമാണ് വീഡിയോ വൈറലാകാനുള്ള കാരണം. ബാഗില്‍ നിന്നു ഒരു കെട്ട് 500 രൂപയുടെ നോട്ടുകള്‍ പുറത്തെടുത്ത കുരങ്ങന്‍ ബാഗ് താഴേക്കിട്ടു. നോട്ട് കെട്ടുകള്‍ കഴിക്കാനുള്ള വസ്തുവാണെന്ന് കരുതി കുരങ്ങന്‍ കടിക്കാനും തുടങ്ങി. അതോടെ താഴെ നിന്ന ആളുകള്‍ ബഹളം വച്ചു. കടിച്ചു പിടിച്ച നോട്ടുകെട്ടുമായി കുരങ്ങന്‍ മരത്തിന് മുകളിലേക്ക് തന്നെ കയറിപ്പോയി, ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയും ചെയ്തു.
ശേഷം ആകാശത്ത് നിന്നും കുരങ്ങന്‍ 500 രൂപയുടെ മഴ പെയ്യിച്ചെന്നും എക്സില്‍ പങ്കിട്ട വീഡിയോയില്‍ എബിപി ന്യൂസ് കുറിച്ചു.
ഇവിടെ പല സ്ഥലങ്ങളിലും കുരങ്ങന്മാരുടെ ശല്യം കാരണം നാട്ടുകാര്‍ പൊറുതിമുട്ടിയ അവസ്ഥയിലുമാണ്. പ്രത്യേകിച്ചും ആരാധനാലയങ്ങളില്‍. ഏതായാലും വിഡിയോ വൈറലായതോടെ രസകരവും അതിശയകരവുമായ കമന്റുകളാണ് പലരും കുറിക്കുന്നത്. ചിലര്‍ കുരങ്ങനുമായി ബന്ധപ്പെട്ടെ പഴഞ്ചൊല്ലുകളെ കുറിച്ച്‌ എഴുതി, മറ്റു ചിലര്‍ പണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള തത്ത്വചിന്തകൾ കുറിച്ചു. 500 രൂപയുടെ രുചി കുരങ്ങന് ഇഷ്ടമായെന്ന് തോന്നുന്നു എന്ന് കുറിച്ചവരുമുണ്ട്. എന്നാല്‍ ചിലര്‍ കുരങ്ങനെ മോഷ്ടിക്കാന്‍ പരിശീലിപ്പിച്ച്‌ വിട്ടതാണോയെന്ന സംശയവും കമന്റുകളില്‍ കുറിക്കുന്നുണ്ട്.

Ads by Google
Wednesday 15 Oct 2025 04.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW