Friday, March 13, 2026 Last Updated 35 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 09.41 AM

മരണത്താഴ്‌വരയിലെ സ്വയം തെന്നി മാറുന്ന കല്ലുകള്‍: നിഗൂഢതയ്ക്ക് പിന്നിലെന്ത്? ഇന്നും ഉത്തരമില്ലാതെ ശാസ്ത്രലോകം

death, valley, moving, stone

ഈ ലോകത്തില്‍ നിഗൂഢമായി നിലകൊള്ളുന്ന ചില പ്രദേശങ്ങളുണ്ട്. അവയില്‍ ഒന്നാണ് അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ഡെത്ത് വാലി നാഷണല്‍ പാര്‍ക്ക്. ലോകത്തെ ഏറ്റവും ചൂടേറിയ മേഖലയായിട്ടാണ് ഇവിടം അറിയപ്പെടുന്നത്. പ്രകൃതിപരമായി അനേകം സവിശേഷതകളുള്ള ഡെത്ത് വാലിയിലെ ഒരു വിചിത്ര പ്രതിഭാസമാണ് തനിയെ തെന്നിനീങ്ങുന്ന കല്ലുകള്‍.

സെയിലിങ് സ്‌റ്റോണ്‍സ് എന്നാണ് ഈ കല്ലുകള്‍ അറിയപ്പെടുന്നത്. ഇവ ചലിക്കുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല. എന്നാല്‍ ഇവയുടെ സ്ഥാനം മാറിയിരിക്കുന്നതും തെന്നി നീക്കിയതു പോലുള്ള പാടുകള്‍ ഇവയുടെ പിന്നില്‍ കാണപ്പെടുന്നതും ഇവ തെന്നി നീക്കിയതിന്റെ ലക്ഷണങ്ങളാണ്. ഈ കല്ലുകള്‍ നീങ്ങുന്ന, അവയുടെ പാടുകള്‍ അവശേഷിക്കുന്ന മേഖല റേസ്ട്രാക് പ്ലായ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഡോളോമൈറ്റ്, സൈനൈറ്റ് എന്നീ ധാതുക്കളാല്‍ നിര്‍മിതമാണ് ഈ കല്ലുകള്‍. ചുറ്റുമുള്ള മലകളില്‍ നിന്ന് പൊടിഞ്ഞു താഴെ വീഴുന്നവയാണ് ഇവ. ചെറുത് മുതല്‍ വലുപ്പമേറിയവ വരെ ഇക്കൂട്ടത്തിലുണ്ട്. അരക്കിലോമീറ്റര്‍ ദൂരത്തോളമൊക്കെ തെന്നി നീങ്ങിയ കല്ലുകള്‍ ഇക്കൂട്ടത്തിലുണ്ട്.

ഗുരുത്വാകര്‍ഷണപരമായ ഒരു കാരണങ്ങളും ഈ ചലനത്തിനു പിന്നിലില്ല. പിന്നീടെങ്ങനെയാണ് ഇതു സംഭവിക്കുന്നതെന്നത് ഇന്നുമൊരു ദുരൂഹതയാണ്. പല സിദ്ധാന്തങ്ങളും ഇതിന്റെ കാരണം വിശദീകരിക്കാനായി മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയില്‍ പെട്ടെന്നു പെയ്യുന്ന മഴകാരണം തറയില്‍ ഒരു ചെറിയ ഐസ് പാളി രൂപപ്പെടുമെന്നും ഇത് പൊട്ടി കല്ലുകളുടെ അടിയിലേക്ക് ഒട്ടുന്നതാണു കല്ലുകളെ നീക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ സിദ്ധാന്തത്തെ ശാസ്ത്രലോകം പൂര്‍ണമായി അംഗീകരിക്കുന്നില്ല. എന്താണ് ഡെത്ത് വാലിയിലെ കല്ലുകളുടെ പിന്നിലുള്ള രഹസ്യമെന്നത് ഇന്നും നിഗൂഢതയായി നിലകൊള്ളുകയാണ്.

Ads by Google
Wednesday 15 Oct 2025 09.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW