Friday, March 13, 2026 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 10.00 AM

എന്നെന്നും ഓര്‍ക്കാന്‍ കഴിയുന്ന നിമിഷം; ഫാന്‍സ് മീറ്റ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍

anumol-
photo-www.instagram.com/anumolofficial/

മലയാളത്തില്‍ മാത്രമല്ല തമിഴകത്തും ആരാധകരുളള നടിയാണ് അനുമോള്‍. എറെ പ്രിയപ്പെട്ട തന്റെ ആരാധകര്‍ക്കായി ഫാന്‍സ് മീറ്റ് നടത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. പാട്ടും ചിരിയും സന്തോഷങ്ങളുമായി മറക്കാനാകാത്ത നിമിഷങ്ങളാണ് ആരാധക സംഗമത്തില്‍ പിറന്നതെന്ന് അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ഇന്നത്തെ ദിവസത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഇപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരി അവശേഷിക്കുകയാണ്. സ്‌നേഹം , ഓര്‍മകള്‍, വാത്സല്യം, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു ഞാനിന്ന്. ചിരിയും സ്‌നേഹവും പാട്ടും ഡാന്‍സുമൊക്കെയായി ഹൃദയം നിറഞ്ഞ നിമിഷങ്ങളോടെ മനോഹരമായൊരു ആരാധക സംഗമമാണ് ഇന്ന് നടന്നത്.

ഞങ്ങള്‍ സന്തോഷവും കഥകളും പങ്കുവെച്ചു. കുറച്ച് കണ്ണീര്‍ പോലും ഉണ്ടായിരുന്നു , അതിലെ ഓരോ നിമിഷവും വളരെ സവിശേഷമായി തോന്നി. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് വാക്കുകളാല്‍ പറയാന്‍ കഴിയില്ല. ഈ ദിവസം ഇത്രയധികം അവിസ്മരണീയമാക്കിയതിനും നിങ്ങള്‍ എപ്പോഴും ചൊരിയുന്ന അളവറ്റ വാത്സല്യത്തിനും എന്റെ പ്രിയപ്പെട്ട രാധി ഗേള്‍സിന് ഒരുപാട് നന്ദി. ഞങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കി കൂടെ നിന്ന കുമുദം ടീമിനും വലിയ നന്ദി.

എന്റെ ഹൃദയത്തുടിപ്പായ ടീമിനും പ്രത്യേകിച്ച് രാധിയുടെ സൃഷ്ടാവായ ദീപക് സുന്ദര്‍ രാജനും ഈ പ്രൊജക്ടിനായി ഞങ്ങളെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത വേലുരാജക്കും എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ സഹായിച്ച കബീസ് സാറിനും, എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടായിരുന്ന ശ്യാം സുന്ദറിനും ജയ്‌ഹോട്ട്‌സറ്റാര്‍ തമിിെനും നന്ദി.

അത്ഭുതകരമായ പ്രവര്‍ത്തനങ്ജള്‍ ചെയ്യുന്ന എന്റെ എല്ലാ ടീമംഗങ്ങള്‍ക്കും സഹനടന്മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. ഇന്ന് എന്റെ മനസ്സ് നിറഞ്ഞിരിക്കുകയാണ്. സത്യമായും എന്നെന്നും ഓര്‍ക്കാന്‍ കളിയുന്ന ഒരു ദിവസം’ അനുമോള്‍ കുറിച്ചു.

ദീപ ബാലുവും അനുമോളും പ്രധാന വേഷങ്ങളില്‍ എത്തിയ തമിഴ് മെഡിക്കല്‍ ഡ്രാമ സീരീസ് ആണ് ഹാര്‍ട്ട് ബീറ്റ്. ദീപക് സുന്ദര്‍രാജന്‍ എഴുതി, ദീപക് സുന്ദര്‍രാജന്‍, അബ്ദുള്‍ കബീസ്, ചിദംബരം മണിമണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജിയോ ഹോട്ട്സ്റ്റാറിന് വേണ്ടി സംവിധാനം ചെയ്ത പരമ്പരയാണിത്.2024 മാര്‍ച്ച് 8 ന് ജിയോ ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിച്ച ഈ സീരീസ് ഒരേ സമയം തെലുങ്ക്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയിട്ടുണ്ട്.

Ads by Google
Wednesday 15 Oct 2025 10.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW