Thursday, March 19, 2026 Last Updated 20 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Oct 2025 12.41 PM

അധ്യാപകരും സ്വദേശികൾ മതി; അല്ലെങ്കിൽ 500 ദി​നാ​ർ ഫീ​സ് അടയ്ക്കണമെന്ന് ബഹ്‌റൈൻ

in

ബഹ്‌റൈൻ: സ്വകാര്യ സ്‌കൂളുകളിൽ വിദേശ അധ്യാപകരെ നിയമിക്കുന്നതിന് ഫീസ് ഈടാക്കുമെന്ന് ബഹ്‌റൈൻ അധികൃതർ. സ്വ​ദേ​ശി​വ​ത്ക​ര​ണവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ സ്വദേശി അധ്യാപകരെ നിയമിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.

ഇത് പാലിക്കാതെ വിദേശ അധ്യാപകരെ നിയമിക്കുന്ന സ്കൂൾ അധികൃതർ 500 ദി​നാ​ർ ഫീ​സ് അടയ്ക്കണമെന്ന് സർക്കാർ അറിയിച്ചു.അ​റ​ബി​ക്, ഇ​സ്‍ലാ​മി​ക്, സോ​ഷ്യ​ൽ സ്റ്റ​ഡീ​സ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കു​ന്ന​തിന്റെ ഭാഗമായി ആണ് നടപടി. അധ്യാപകരാകാൻ യോ​ഗ്യ​തയുള്ള സ്വദേശികളുടെ ലി​സ്റ്റ് സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്നും അധ്യാപക നിയമനത്തിൽ സ്വദേശികൾക്ക് മുൻഗണന നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ബ​ഹ്‌​റൈ​നിൽ സർക്കാർ നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയിലൂടെ നിരവധി പൗരൻമാർക്ക് അ​ധ്യാ​പ​ക പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം രാജ്യത്തെ സ്കൂളുകളിൽ 600​ ലധികം ബ​ഹ്‌​റൈ​നി അധ്യാപകർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.

മുൻ വർഷങ്ങളെ അപേക്ഷിച്ചു അ​പേ​ക്ഷി​ച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വർധവ് വന്നിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW