Thursday, March 19, 2026 Last Updated 20 Min 51 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 14 Oct 2025 12.50 AM

സ്ഫോടനത്തിൽ മൂന്ന് പൊലീസുകാരെ കൊന്ന പ്രതി മൂന്നാറില്‍ എന്‍.ഐ.എ.യുടെ പിടിയിൽ

uploads/news/2025/10/805506/arrest.jpg

മൂന്നാര്‍: ജാർഖണ്ഡിൽ സ്ഫോടനത്തിൽ മൂന്ന് പൊലീസുകാരെ കൊന്ന പ്രതി മൂന്നാറിൽ പിടിയിൽ . ജാർഖണ്ഡ് സ്വദേശി സഹൻ ടുടിയാണ് പിടിയിലായത്. മൂന്നാർ, ദേവികുളം പൊലീസിന്റെ സംയുക്ത ശ്രമത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ ഒന്നര വർഷമായി മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രതിയെ ഇന്ന് NIA കോടതിയിൽ ഹാജരാക്കും .

2021 ലാണ് ജാർഖണ്ഡിൽ സ്ഫോടനത്തിൽ മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടത് . പ്രതിക്ക് നക്സൽ ബന്ധമുണ്ടെന്ന് സൂചന. എൻഐഎ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രതിയെ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. ഝാർഖണ്ഡ് ജാഗ്വാർസ് യൂണിറ്റിലെ അംഗങ്ങളാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

നക്സൽ വിരുദ്ധ ഓപ്പറേഷൻ നടത്തുകയായിരുന്ന ഝാർഖണ്ഡ് ജാഗ്വാർസ്, സിആർപിഎഫ് സംയുക്ത ടീമിനെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW