Friday, March 13, 2026 Last Updated 28 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 12.14 PM

ഹാപ്പി അമ്മു ഡേ; അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിമിഷ്

nimish-ravi
photo-www.instagram.com/nimishravi/

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി അഹാന കൃഷ്ണ. ഇന്ന് അഹാനയുടെ 30 ാം ജന്മദിനമാണ്. പിറന്നാള്‍ ദിനത്തില്‍ ഛായാഗ്രാഹകനും അഹാനയുടെ അടുത്ത സുഹൃത്തുമായ നിമിഷ് രവി പങ്കുവെച്ച ആശംസ ശ്രദ്ധനേടുകയാണ്.

'ഹാപ്പി അമ്മു ഡേ. പ്രിയപ്പെട്ട ഹ്യൂമന് ജന്മദിനാശംസകള്‍,' എന്നാണ് നിമിഷ് കുറിച്ചത്. ഇരുവരും ഒന്നിച്ച് അസ്തമയം കണ്ടിരിക്കുന്ന ഒരു ചിത്രവും നിമിഷ് പങ്കുവച്ചിട്ടുണ്ട്.

അഹാനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് നിമിഷ് രവി. ഇരുവരും പ്രണയത്തിലാണെന്ന രീതിയിലും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതുവരെ ഇരുവരും തങ്ങളുടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അഹാനയുടെ കുടുംബത്തിനും ഏറെ പ്രിയപ്പെട്ടയാളാണ് നിമിഷ്. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും നിറസാന്നിധ്യമായി നിമിഷും ഉണ്ടാവാറുണ്ട്.

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു അഹാനയുടെ സിനിമ അരങ്ങേറ്റം. ലൂക്ക എന്ന ചിത്രത്തില്‍ അഹാനയും നിമിഷും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെ തിയേറ്ററുകളിലെത്തിയ ലോക എന്ന ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫറും നിമിഷ് ആയിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ അഹാനയും എത്തിയിരുന്നു.

Ads by Google
Monday 13 Oct 2025 12.14 PM
Ads by Google
LATEST NEWS
TRENDING NOW