-->
രാഷ്ട്രീയ പ്രവര്‍ത്തകനും അഭിനേതാവുമായ കൃഷ്ണകുമാറിന്റെ മൂത്തമകള്‍ അഹാന കൃഷ്ണകുമാര്‍ പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ്. വളരെ സെലക്ടീവായി മാത്രം സിനിമകളില്‍ അഭിനയിക്കാറുള്ള താരം ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വളരെ സജീവമാണ്. എല്ലാ വിശേഷങ്ങളും യാത്രകളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കിടുന്ന വ്ലോഗുകളും ചിത്രങ്ങളുമെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ അഹാന പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തന്റെ ഏറ്റവും പുതിയ വ്ലോഗില്‍ പുലര്‍ച്ചെയുള്ള ഫ്ലൈറ്റ് യാത്രയെക്കുറിച്ചാണ് പറയുന്നത്.
‘‘അതിരാവിലെയുള്ള ഫ്‌ളൈറ്റ് യാത്ര എനിക്ക് തീരെ ഇഷ്ടമല്ല. രാത്രി തീരെ ഉറങ്ങാൻ പറ്റാറില്ല. ഇനി ഇത്ര മണിക്കൂറേ ബാക്കിയുള്ളൂ എന്നൊക്കെ ഓർത്ത് ഉറക്കം കിട്ടില്ല. ചെന്നൈയിലേക്കാണ് പോവുന്നത്. അവിടെ ചൂട് കാലാവസ്ഥയാണെന്ന് ഫ്രണ്ട്‌സെല്ലാം പറഞ്ഞിരുന്നു.
മേക്കപ്പൊക്കെ ഇട്ടാണ് പോവുന്നത്, പൊതുവെ ഞാൻ എയർപോർട്ടില്‍ പോവുന്നത് അത്ര നല്ല കോലത്തിലൊന്നുമല്ല, ഒരുങ്ങാനൊന്നും താല്‍പര്യം വരാറില്ല. എന്താണെന്നറിയില്ല, ഇത്തവണ നന്നായി ഒരുങ്ങിയാണ് പോവുന്നത്. അഞ്ച് മിനുട്ടിനുള്ളില്‍ എനിക്ക് ഇവിടെ നിന്നും ഇറങ്ങണം. ഒന്നുകില്‍ നന്നായി ഒരുങ്ങിയിട്ട് പോവും, അല്ലെങ്കില്‍ വളരെ മോശമായിരിക്കും അവസ്ഥ. എത്രനേരത്തെ പോവുകയാണെങ്കിലും ബ്രേക്ക് ഫാസ്റ്റ് നിർബന്ധമാണ്. ഫ്രൂട്ട്‌സും യോഗർട്ടുമാണ് കഴിക്കുന്നത്. അടുത്തിടെയാണ് ഈയൊരു ഇഷ്ടം വന്നത്....’’ അഹാന പറയുന്നു.
വീട്ടുകാരോട് യാത്ര പറഞ്ഞ് എയർപോർട്ടിലേക്ക് പോവുന്നതും അഹാന കാണിച്ചിട്ടുണ്ട്. ‘‘ഇത്തവണ എന്റെ ലഗേജ് 12 കിലോ മാത്രമേയുള്ളൂ, 15 കിലോയില്‍ കുറവ് വരുന്നത് വളരെ അപൂർവ്വമാണ്. എന്റെ വീഡിയോ കാണാറുണ്ട്, ക്വാളിറ്റി നല്ലതാണ് എന്നൊക്കെ ഫ്‌ളൈറ്റ് ജീവനക്കാർ പറഞ്ഞിരുന്നു. ആ സന്തോഷത്തിലാണ് യാത്ര തുടങ്ങിയത്....’’
ചെന്നൈയിലെത്തിയ ശേഷമുള്ള വിശേഷങ്ങളും തന്റെ ബ്രേക്ക്ഫാസ്റ്റിനെക്കുറിച്ചും അഹാന സംസാരിച്ചിരുന്നു. ‘‘ആറ് മണിക്ക് കഴിച്ചതിന് ശേഷം പിന്നെ 11 മണിക്കാണ് ഫുഡ് കഴിക്കുന്നത്. അതിനിടയില്‍ വിശപ്പ് തോന്നിയിട്ടേയില്ല. അത്രയും എനർജി തരുന്ന, ഹെല്‍ത്തിയായ ഫുഡാണ് രാവിലെ കഴിച്ചത്. അതെന്തായാലും മികച്ച തീരുമാനമായെന്നും അഹാന വ്യക്തമാക്കിയിരുന്നു. പണ്ട് മുതലേ ഫുഡ് ആസ്വദിച്ച് കഴിക്കുന്ന ആളാണ്, ആരൊക്കെ മുന്നിലുണ്ടെങ്കിലും ഞാൻ എൻജോയ് ചെയ്‌തേ കഴിക്കാറുള്ളൂ. പറയാൻ പറ്റാത്തത്ര സന്തോഷമായിരുന്നു സ്പാ ചെയ്തപ്പോള്‍ കിട്ടിയത്. എല്ലായിടത്തും പോയി ചെയ്യുന്നതിനാല്‍ എനിക്ക് വൗ ഫീല്‍കിട്ടാൻ കുറച്ചുപാടാണ്.
എന്നാല്‍ ഇവിടെ വന്നപ്പോള്‍ ചെയതത് വളരെ മികച്ചൊരു അനുഭവമായിരുന്നു. അത്രയേറെ ആശ്വാസമായിരുന്നു. ജീവിതത്തില്‍ ഞാൻ ഏറ്റവും പാഷനേറ്റായി ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് സ്പാ. അമ്മയ്ക്കും ഒരുപാടിഷ്ടമാണ് സ്പാ ചെയ്യുന്നത്. അമ്മയേയും ഇവിടെ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ട്. പ്രത്യേകിച്ച് പ്ലാനൊന്നുമില്ലാതെ ചെയ്ത വീഡിയോയാണ് ഇത്, ഇഷ്ടമായോ...’’ അഹാന വീഡിയോയില്‍ ആരാധകരോട് ചോദിച്ചു. ചെന്നൈയിലെ കൂട്ടുകാരെ കാണുന്നതും അവരോടൊപ്പം സമയം ചെലവിട്ടതും ആഹാരം കഴിച്ചുമൊക്കെയും അഹാന പങ്കുവച്ചിട്ടുണ്ട്. നിരവധി പേര്‍ വീഡിയോയ്ക്ക് അഭിപ്രായം കുറിച്ചിട്ടുണ്ട്.
അടുത്തിടെ അഹാന രാജസ്ഥാനിലേയ്ക്ക് പോയതും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സിനിമാട്ടോഗ്രാഫറായ നിമിഷ് രവിയും അഹാനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ മുൻപ് പ്രചരിച്ചത് സത്യമാക്കും പോലെ നിമിഷ് അഹാനയുടെ രാജസ്ഥാന്‍ ചിത്രങ്ങളും പങ്കിട്ടിരുന്നു. വിശേഷ ദിനങ്ങളിലെല്ലാം ഇരുവരും ആശംസ അറിയിച്ച് എത്താറുണ്ട്. പോസ്റ്റുകളെല്ലാം ചർച്ചയായി മാറാറുമുണ്ട്.
നിമിഷിനൊപ്പം നടത്തിയ രാജസ്ഥാൻ യാത്രയെക്കുറിച്ചുള്ള അഹാനയുടെ പോസ്റ്റാണ് ഇപ്പോള്‍ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനില മനോഹരനിമിഷങ്ങള്‍. ഇത് പകർത്തിയത് നിമിഷ് രവിയാണ്, എഡിറ്റ് ചെയ്തത് ഞാൻ തന്നെയാണ്. മനസിലെന്നും മനോഹരമായി ഓർത്തെടുക്കാൻ പറ്റുന്ന മുഹൂർത്തങ്ങളായിരുന്നു യാത്രയിലേത് എന്നും അഹാന കുറിച്ചിരുന്നു. അല്ലെങ്കിലും സിനിമാട്ടോഗ്രാഫർ എടുക്കുന്ന വിഷ്വല്‍സിന് ഒരു പ്രത്യേക ഭംഗിയാണെന്നായിരുന്നു കമന്റുകള്‍.
ദിയയുടെ കല്യാണത്തിലും നിമിഷ് പങ്കെടുത്തിരുന്നു. അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും അന്നും ചർച്ചയായിരുന്നു. മൈ ലവ്‌ലി പീപ്പിള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. മാച്ചിംഗ് കളറിലുള്ള ഡ്രസ് കണ്ടതോടെ ഇവരുടെ വിവാഹനിശ്ചയവും ഇതിനിടയില്‍ കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇതോടെയായിരുന്നു വിശദീകരണവുമായി നിമിഷ് എത്തിയിരുന്നു. സഹോദരി ദിയ കൃഷ്ണയുടെ വിവാഹ ശേഷം അഹാനയുടെ വിവാഹം ഇനി എപ്പോഴാണ് എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഇതിനോടൊന്നും അഹാന പ്രതികരിക്കാറില്ല.
ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങളുയർത്തി. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോള്‍ ഒരു വർഷത്തിനുള്ളില്‍ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി ‘ഇല്ല, രണ്ട് വർഷത്തിനുള്ളില്‍ എന്തായാലും വിവാഹം കാണും..’ എന്ന് അഹാന പറഞ്ഞിരുന്നു. എന്നായിരുന്നു അഹാന പറഞ്ഞത്. ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തില്‍ ഇനി മൂത്തമകള്‍ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകള്‍ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ബന്ധുക്കളില്‍ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു.