-->
നടി ഇന്ദിര ദേവി അന്തരിച്ചു. ചക്കപ്പഴം എന്ന സീരിയലിലെ മുത്തശ്ശിയായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് ഇന്ദിര ദേവി.
നടി സബിറ്റ ജോര്‍ജ് ആണ് ഇന്ദിര ദേവിയുടെ വിയോഗ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ' ഈ അമ്മ എന്ന തീനാളം അണഞ്ഞു' എന്ന കുറിപ്പോടെ ഇന്ദിര ദേവിയോടൊപ്പമുളള ചിത്രവും സബിറ്റ ജോര്‍ജ് പങ്കുവെച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സബീറ്റ ഇന്ദിര ദേവിയെ നേരില്‍ പോയി കണ്ടിരുന്നു. നടിയുടെ രോഗവിവരം പങ്കുവെച്ച് സബീറ്റ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു.
'നമ്മുടെ Chakkappazham ത്തിലെ പ്രിയപ്പെട്ട മുത്തശ്ശിക്ക് നല്ല സുഖമില്ല. പ്രായത്തിന്റേതായ health concerns ആണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇനി Muthassikku വേണ്ടത്. എടി ലളിതേ, നിന്റെ മോളെങ്ങനെ ഇരിക്കുന്നു എന്ന് പോലും ചോദിയ്ക്കാന്‍ പറ്റാതെയുള്ള ആ കിടപ്പു കണ്ടപ്പോള്‍ മനസ്സ് വല്ലാതെ വിങ്ങി. എങ്കിലും ഹൃദയങ്ങളുടെ നെടുവീര്‍പ്പിലൂടെ ഞങള്‍ പറയേണ്ടതെല്ലാം പരസ്പരം പറഞ്ഞു. 3 years ago, on the last day of our shoot together ( well, you had no idea that it was our last) I promised you that I will be there whenever you ask for my presence. I kept my promise till today Amma. You inspire me with your honesty in everything you say and do. I will cherish our fights filled with love and laughter forever. Love you ' , എന്നാണ് സബിറ്റ കുറിച്ചത്.
ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് ഇന്ദിര ദേവിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.