Wednesday, March 11, 2026 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 12.55 PM

ജന്മദിനാശംസകള്‍ അമിതാഭ് ജി ,ദൈവം നിങ്ങള്‍ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നല്‍കട്ടെ; ആശംസകളുമായി അനുപം ഖേര്‍

uploads/news/2025/10/805271/anu--am.jpg

അമിതാഭ് ബച്ചന്റെ 83 ാം ജന്മദിനമാണ് ശനിയാഴ്ച കടന്നുപോയത്. ബച്ചന് നിരവധിപ്പേര്‍ ആശംസകള്‍ നേര്‍ന്നെങ്കിലും നടന്‍ അനുപം ഖേര്‍ പങ്കുവെച്ച ആശംസ ശ്രദ്ധനേടുകയാണ്.

ക്ഷമയാണ് ഏതൊരു ജോലിയിലും ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന അമിതാഭിന്റെ ഉപദേശം തന്റെ അഭിനയജീവിതത്തിന്റെ അടിത്തറയായി മാറി. അത് തന്റെ സിനിമാജീവിതത്തെ അശ്രാന്തമായി പ്രവര്‍ത്തിപ്പിക്കാനും സിനിമയെ രൂപപ്പെടുത്താനും പ്രേരിപ്പിച്ചുവെന്നും അനുപംഖേര്‍ പറഞ്ഞു.

അമിതാഭ് ജി, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ദൈവം നിങ്ങള്‍ക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നല്‍കട്ടെ ലോകത്തിലെ എല്ലാസന്തോഷങ്ങളും ലഭിക്കട്ടെ, ആരോഗ്യം എപ്പോഴും നല്ലതായിരിക്കട്ടെ

ഞങ്ങളുടെ ജീവിതത്തില്‍ ഇത്രയധികം സന്തോഷം നല്‍കിയത് നിങ്ങളാണ്. ജീവിതത്തില്‍ പലപാഠങ്ങളും പഠിച്ചിട്ടുണ്ടെങ്കിലും അത് നമ്മള്‍ അറിയാതെ പോകുന്നു അനുപംഖേര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW