Wednesday, March 11, 2026 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 03.31 PM

നടി കാജല്‍ അഗര്‍വാളിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് അനുപം ഖേര്‍

anupam-kher
photo-www.instagram.com/anupampkher/

നടി കാജല്‍ അഗര്‍വാളിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍. ഹൈദരാബാദിലേക്കുളള വിമാനയാത്രയ്ക്കിടെയാണ് കാജലിനെ അപ്രതീക്ഷിതമായി നടന്‍ കണുന്നത്. കാജലിനൊപ്പമുളള ഒരു ചിത്രവും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ താരത്തിനൊപ്പമുളള വിമാന യാത്രാനുഭവത്തെക്കുറിച്ചും അനുപം ഖേര്‍ പറയുന്നുണ്ട്.

‘വളരെക്കാലത്തിനു ശേഷം ഹൈദരാബാദിലേക്കുളള യാത്രാമധ്യേ ഉത്സാഹഭരിതയും കഴിവുറ്റവളുമായ കാജല്‍ അഗര്‍വാളിനെ കണ്ടുമുട്ടി. നീരജ് പാണ്ഡെയുടെ സ്‌പെഷ്യല്‍ 26 എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. വിമാനങ്ങളിലെ സംഭാഷണങ്ങള്‍ വളരെ രസകരമാണ്. ശ്രദ്ധതിരിക്കുന്ന കാര്യങ്ങളൊന്നുമില്ല. മൊബൈല്‍ ഫോണുകളില്ല, നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിന് പേഴ്‌സണല്‍ സ്റ്റാഫുകളില്ല, വാസ്തവത്തില്‍ ഇരുണ്ട കണ്ണടയും ഇല്ല. അവള്‍ക്ക് സ്വയം പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. വളരെ ആത്മാര്‍ഥതയുളളള വ്യക്തിയാണ്. സിനിമകള്‍, ഭക്ഷണം, സ്പാ ലക്ഷ്യസ്ഥാനങ്ങള്‍, അവളുടെ സുന്ദരനായ മകന്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു.എല്ലാ സ്‌നേഹത്തിനും പ്രശംസയ്ക്കും വളരെ നന്ദി, കാജല്‍. എപ്പോഴും സന്തോഷമായിരിക്കുക’ അനുപം ഖേര്‍ കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW