Friday, March 13, 2026 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 08.46 AM

ഇത് അഭിമാന നിമിഷം! റെയില്‍വേ പോലീസ് സ്‌റ്റേഷനിലെത്തി പൊതിവച്ച് മടങ്ങി പെണ്‍കുട്ടി, വൈറലായി പോസ്റ്റ്

girl, kerala, police, train, gratitude

വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വേ പോലീസ് പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണി. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ തിരുവനന്തപുരം മംഗളൂരു അന്ത്യോദയ എക്‌സ്പ്രസില്‍നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി. ഒന്നാം പ്ലാറ്റ്‌ഫോമിലെ റെയില്‍വേ പോലീസ് സ്‌റ്റേഷനില്‍ ഓടിക്കയറി മേശപ്പുറത്ത് ഒരു പൊതെിവച്ചു. ഓടി വീണ്ടും വണ്ടിയില്‍ കയറി. പോലീസ് പൊതി അഴിച്ചുനോക്കിയപ്പോള്‍ ഒരു കുറിപ്പും ചോക്ലേറ്റും. കുറിപ്പില്‍

ഇങ്ങനെയായിരുന്നു: 'നന്ദി കേരള പോലീസ്. പാതിരാത്രിയിലെ യാത്രയിലെ കാവലിന് നന്ദി'. പോലീസ് സിസിടിവി ദൃശ്യം പരിശോധിച്ചു. പെണ്‍കുട്ടി തീവണ്ടിയില്‍ നിന്ന് ഇറങ്ങുന്നതും പൊതി മേശമേല്‍വെച്ച് ഓടി വണ്ടിയില്‍ കയറുന്നതും കണ്ടു. കാസര്‍കോട് ഭാഗത്തേക്ക് യാത്രചെയ്ത പെണ്‍കുട്ടിയെക്കുറിച്ച് പോലിസിന് അറിയില്ല.

കുട്ടിയെഴുതിയ കുറിപ്പിനെക്കുറിച്ച് പോലീസ് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു: ഇതുപോലെ നമ്മുടെ മക്കളുടെ ഒരു വാക്ക് മതി. ഞങ്ങള്‍ക്ക് അഭിമാനം കേരള പോലീസ്. അന്ത്യോദയ എക്‌സ്പ്രസില്‍ എസ്‌കോര്‍ട്ടില്ലെന്ന് പോലീസ് പറയുന്നു. യാത്രയില്‍ എവിടെ നിന്നെങ്കിലും ലഭിച്ച സുരക്ഷയായിരിക്കാം ഈ സ്‌നേഹത്തിന് പിന്നിലെന്ന് അവര്‍ കരുതുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW