-->
ന്യൂഡല്‍ഹി : വെസ്റ്റ് ഇൻഡീസിനെതിരയുള്ള രണ്ടാം ടെസ്റ്റിൽ കൂറ്റൻ സ്‌കോർ നേടി ഡിക്ലെയർ ചെയ്ത് ഇന്ത്യൻ ടീം. ഇന്ത്യയുടെ 5 വിക്കറ്റുകൾ മാത്രമാണ് വിൻഡീസിനു വീഴ്ത്താനായത്. ഇന്ത്യ 518 റൺസ് നേടിയത്. രണ്ടാം ദിനം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റ (196 പന്തിൽ 129*) സെഞ്ചറിയാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചത്. 177 പന്തിലാണ് ടെസ്റ്റ് കരിയറിലെ പത്താം സെഞ്ചറി ഗിൽ നേടിയത്. രണ്ടു സിക്സും 16 ഫോറുമാണ് ഗില്ലിന്റെ ബാറ്റിൽനിന്നു പിറന്നത്. മൂന്നു വിക്കറ്റുകളാണ് രണ്ടാം ദിനം ഇന്ത്യയ്ക്കു നഷ്ടമായത്.
ഒന്നാം ദിനം 318 റൺസായിരുന്നു ഇന്ത്യയുടെ സ്‌കോർ ബോർഡിലുണ്ടായിരുന്നത്. രണ്ടാം ദിനത്തെ രണ്ടാം ഓവറിൽ തന്നെ, ഇരട്ടസെഞ്ചറിയിലേക്ക് കുതിച്ച യശ്വസി ജയ്‌സ്വാൾ (258 പന്തിൽ 175) റണ്ണൗട്ടായത് ഇന്ത്യയ്ക്കു നിർഭാഗ്യമായി.രണ്ടു സിക്സും നാലും ഫോറുമടിച്ചു. ജോമൽ വാരികാന്റെ പന്തിൽ ജയ്ഡൻ സീൽസ് റെഡ്ഡിയെ കയ്യിലൊതുക്കുകായിരുന്നു. ആറാമനായി എത്തിയ ധ്രുവ് ജുറേലും ഗില്ലിനു ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ 500 കടന്നു. 79 പന്തിൽ 44 റൺസെടുത്ത ജുറേൽ പുറത്തായതോടെ, ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനായി ജോമൽ വാരിക്കൻ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റൻ റോസ്റ്റൺ ചേസ് ഒരു വിക്കറ്റ് നേടി.
അതേസമയം രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ 4ന് 140 എന്ന നിലയിലാണ് വെസ്റ്റിൻഡീസ്. ഇന്ത്യയുടെ സ്കോറിനെക്കാൾ 378 റൺസ് പിന്നിലാണ് ഇപ്പോഴും അവർ. ഷായ് ഹോപ് (46 പന്തിൽ 31*), ടെവിൻ ഇംലാച് (31 പന്തിൽ 14*) എന്നിവരാണ് ക്രീസിൽ. ജോൺ ക്യാംപ്‌ബെൽ (10), ടാഗെനറൈൻ ചന്ദ്രപോൾ (34), അലിക്ക് അത്തനാസെ (41), ക്യാപ്റ്റൻ റോസ്റ്റൺ ചേസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിനു നഷ്ടമായത്.