-->
കോഴിക്കോട് : ഷാഫി പറമ്പിലിന് പരിക്കേറ്റതിന് പിന്നാലെ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ടി.സിദ്ദിഖ് എംഎല്‍എയ്ക്കും കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അടക്കം 100 പേര്‍ക്കെതിരേ പോലീസ്‌കേസ്. 75000 രൂപയുടെ പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരേയുള്ള പിഡിപിപി ആക്ട് പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഷാഫി പറമ്പിലിനെതിരേ നടന്ന അതിക്രമത്തിനെതിരേ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ പ്രതിഷേധം കോഴിക്കോട് നഗരത്തില്‍ ഇന്ന് ശക്തമായി അലയടിച്ചിരുന്നു. ഡിസിസി ഓഫീസിന് മുന്നില്‍ നിന്നും സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലേക്കായിരുന്നു പ്രതിഷേധമാര്‍ച്ച് നടന്നത്.
ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മുന്‍ഗേറ്റ് തര്‍ത്തതായിട്ടും 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും കാണിച്ച് 100 പേര്‍ക്കെതിരേ കസബ പോലീസാണ് കേസെടുത്തത്. നേരത്തേ ഷാഫിക്ക് പരിക്കേറ്റ സംഭവത്തിന് ആസ്പദമായ പ്രകടനം നടത്തിയതിന്റെ പേരില്‍ പേരാമ്പ്ര പോലീസ് ഷാഫി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസ്. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.