-->
ലഖ്‌നൗ: ഭാര്യ മാതാവുമായി അവിഹിത ബന്ധത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. 20 കാരിയായ ശിവാനിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനിയുടെ ഭര്‍ത്താവ് പ്രമോദും ഭാര്യ മാതാവും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് കൊലയിലേക്ക് നയിച്ചത്.
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. കഴിഞ്ഞാഴ്ചയാണ് സിദ്ധാപുര ഗ്രാമത്തിലെ വീടിനുള്ളില്‍ 20 കാരിയായ ശിവാനി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ശിവാനിയുടെ കുടുംബം പ്രമോദിനെതിരെ പരാതിയുമായി എത്തിയത്.