Thursday, March 19, 2026 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 02.36 PM

ശബരിമല സ്വർണക്കവർച്ച; സ്വര്‍ണപ്പാളി ആസിഡില്‍ മുക്കി, കിട്ടിയത് ഒരുകിലോ സ്വര്‍ണം; പങ്കിട്ടെടുത്തതിൽ  ബാക്കി ചെമ്പുപാളിയിൽ പൂശി

gold

തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വർണപ്പാളി നൈട്രിക് ആസിഡിൽലയിപ്പിച്ച് വേർതിരിച്ചെടുത്തെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴി.

ഒരുകിലോ സ്വര്‍ണമാണ് സ്വര്‍ണപ്പാളികളില്‍നിന്ന് ലഭിച്ചത്. അതില്‍ 420 ഗ്രാം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു. 320 ഗ്രാം പണിക്കൂലിയായി എടുത്തു. ബാക്കിപുതിയ ചെമ്പുപാളികളില്‍ പൂശിയെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ പങ്കജ് ഭണ്ഡാരി മൊഴിനല്‍കിയിരിക്കുന്നത്. എന്നാല്‍, ഈ മൊഴി വിജിലന്‍സ് വിശ്വസത്തിലെടുത്തിട്ടില്ല.

2019 ല്‍ സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശില്‍പത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്. മുമ്പ് സ്വര്‍ണം പാകിയ പാളികളല്ല കൊണ്ടുവന്നതെന്നും ഭണ്ഡാരി മൊഴി നല്‍കിയിരുന്നു. ഇതോടെ ഉണ്ണി കൃഷ്ണന്‍പോറ്റി സ്വര്‍ണ്ണപ്പാളി മറിച്ചുമിറ്റതാകാമെന്ന സംശയത്തിലാണ് ദേവസ്വം വിജിലന്‍സ് എസ് പി.

അതേ സമയം ഹൈക്കോടതി നടപടിക്കു പിന്നാലെ തിരുവനന്തപുരത്തുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി മുങ്ങിയിരുന്നു. ഇയാള്‍ ചെന്നൈയിലേക്കാണ് പോയതെന്നാണ് വിജിലന്‍സ് അനുമാനിക്കുന്നത്.അതിനുശേഷം സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കാം. ആ കൂടിയാലോചനകള്‍ക്ക് ശേഷമാകാം സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമ ഇത്തരത്തില്‍ ഒരു മൊഴി നല്‍കിയിക്കുന്നതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കാരണം, മൊഴിയില്‍ പറഞ്ഞിരിക്കുന്നതി പോലെയാപോലെയാണ് ചെയ്യേണ്ടതെങ്കില്‍ എന്തിനാണ് ഈ പാളികള്‍ ഏതാണ്ട് 39 ദിവസം ബെംഗളൂരുവില്‍ പോറ്റിയുടെ പക്കല്‍ സൂക്ഷിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നുത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW