-->
ലവ് ടുഡേ, ഡ്രാഗണ്‍ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥന്‍. മമിത ബൈജുവിനൊപ്പം അഭിനയിക്കുന്ന ഡ്യൂഡ് ആണ് പ്രദീപിന്റെ പുതിയ സിനിമ. പലപ്പോഴും നടനെ ധനുഷുമായി താരതമ്യപ്പെടുത്തികൊണ്ടുളള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഇതില്‍ പ്രതികരിക്കുകയാണ് പ്രദീപ്്. '
'അങ്ങനെ ചെയ്യാന്‍ ബോധപൂര്‍വ്വമായൊരു ശ്രമമൊന്നുമില്ല. ചിലപ്പോള്‍ ശരീരത്തിന്റെ സമാനത കൊണ്ടാകാം. ഞാന്‍ വളരെ മെലിഞ്ഞിട്ടാണ്. അതുകൊണ്ട് സാമ്യം തോന്നുന്നതാകും. അല്ലെങ്കില്‍ മൂഖത്തിന്റെ സാമ്യതയാകും. പക്ഷെ ഞാനതിലൊന്നും വിശ്വസിക്കുന്നില്ല'' എന്നാണ് പ്രദീപ് രംഗനാഥന്‍ പറയുന്നത്. ഇതാദ്യമായിട്ടല്ല ഈ താരതമ്യം ചെയ്യലിനോട് പ്രദീപ് പ്രതികരിക്കുന്നത്. നേരത്തെ ഡ്രാഗണിന്റെ പ്രൊമോഷന്‍ സമയത്തും സമാന ചോദ്യം നേരിടേണ്ടി വന്നിരുന്നു.'
'ഞാനിത് കുറച്ചായി കേള്‍ക്കുന്നു. ഞാന്‍ അനുകരിക്കാന്‍ ശ്രമിക്കുന്നില്ല. എന്റെ ശരീരഘടനയും മുഖവുമാകാം കാരണം. അതൊരു പ്ലസ് ആണോ അതോ മൈനസ് ആണോ എന്ന് എനിക്കറിയില്ല. കണ്ണാടി നോക്കുമ്പോള്‍ ഞാന്‍ എന്നെ മാത്രമേ കാണാറുള്ളൂ.'' എന്നാണ് അന്ന് പ്രദീപ് പറഞ്ഞത്.അ
തേസമയം ഡ്യൂഡിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒക്‌ടോബര്‍ 17ന് ചിത്രം തിയേറ്ററുകളിലെത്തും. കീര്‍ത്തിശ്വരന്‍ ആണ് സിനിമയുടെ സംവിധായകന്‍. മൈത്രി മേക്കേഴ്‌സ് ആണ് സിനിമയുടെ നിര്‍മാണം. തമിഴിന് പുറമേ തെലുങ്കിലും ചിത്രമെത്തും