Monday, March 16, 2026 Last Updated 23 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 03.32 PM

എല്ലാവരും ട്രോളി പക്ഷേ ഞാന്‍ ആര്‍പ്പുവിളിച്ചു ആഘോഷിച്ചു; രജനി സിനിമയെക്കുറിച്ച് പ്രദീപ് രംഗനാഥന്‍

pradeep-ranganadhan

ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. താൻ ഒരു വലിയ രജനികാന്ത് ആരാധകൻ ആണെന്ന് മുൻപ് പല തവണ പ്രദീപ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ രജനി ചിത്രമായ ലിംഗ കാണാനായി തിയേറ്ററിൽ പോയപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ.

'രജനികാന്തിന്റെ ലിംഗ റിലീസ് ചെയ്യുന്നതിന്റെ പിറ്റേന്ന് എനിക്ക് എക്സാം ഉണ്ടായിരുന്നു എന്നിട്ടും രാത്രി 12 മണിക്കുള്ള ആദ്യത്തെ ഷോയ്ക്ക് ഞാൻ പോയി. തിയേറ്ററിൽ അദ്ദേഹത്തിന്റെ ഫ്ലെക്സിന് ഞാൻ പാലഭിഷേകം ഒക്കെ നടത്തിയിട്ടുണ്ട്. ഇപ്പോഴും അതിന്റെ വീഡിയോ എന്റെ ഫേസ്ബുക്കിൽ ഉണ്ട്. സിനിമയുടെ ക്ലൈമാക്സിൽ രജനി സാർ ഒരു ബൈക്ക് ഓടിച്ച് വരുന്ന സീൻ ഉണ്ട്. അത് ഡ്യൂപ്പ് ആണെന്ന് കാണുമ്പോഴേ മനസിലാകും പക്ഷേ ഞാൻ എന്നെ തന്നെ അത് രജനി സാർ ആണെന്ന് പറഞ്ഞു കൺവിൻസ്‌ ചെയ്തു', പ്രദീപിന്റെ വാക്കുകൾ.

കെ എസ് രവികുമാർ സംവിധാനം ചെയ്ത സിനിമയാണ് ലിംഗ. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ പരാജയമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾക്കും ഫൈറ്റുകൾക്കും വലിയ ട്രോളുകൾ ലഭിച്ചിരുന്നു. സന്താനം, അനുഷ്ക ഷെട്ടി, ജഗപതി ബാബു എന്നിവരും സിനിമയിൽ മറ്റു വേഷങ്ങളിൽ എത്തിയിരുന്നു. പടയപ്പയ്ക്ക് ശേഷം രജനികാന്തും കെ എസ് രവികുമാറും വീണ്ടും ഒന്നിച്ച സിനിമ ആയിരുന്നു ലിംഗ. 100 കോടി ബജറ്റിലായിരുന്നു സിനിമ ഒരുങ്ങിയത്.

LATEST NEWS
TRENDING NOW