-->
പത്തനംതിട്ട: ഞായറാഴ്ച ശബരിമലയില്‍ നടക്കുന്ന സ്‌ട്രോംഗ്‌റൂം പരിശോധനയില്‍ പങ്കെടുക്കാന്‍ സ്മാര്‍ട്ട് ക്രീയേഷന്‍സ് എംഡിയ്ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി ചുമതലപ്പെടുത്തിയ ജസ്റ്റീസ് കെ.ടി. ശങ്കരന്‍. ശബരിമലയിലെ സ്വര്‍ണ്ണങ്ങളുടെയും മറ്റു മൂല്യങ്ങളുടെയും കണക്കെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെ ഇതിനായി ശബരിമല സ്‌ട്രോംഗ്‌റൂം ഞായറാഴ്ച പരിശോധന നടത്തുന്നുണ്ട്.
ഈ മാസം 17 ന് ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണ്ണംപൂശിയ പാളികള്‍ സമര്‍പ്പിക്കുകയാണ്. ഇപ്പോള്‍ ഇത് സന്നിധാനത്തെ സ്‌ട്രോംഗ് റൂമിലാണ് ഉള്ളത്. ഇതിന്റെ അളവ് തൂക്കം എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് എത്താന്‍ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ച സന്നിധാനെത്ത സ്‌ട്രോംഗ് റൂം തുറക്കും. ഇതിനായി ജസ്റ്റീസ് കെ.ടി. ശങ്കരന്‍ പത്തനംതിട്ടയില്‍ വൈകിട്ട് എത്തുന്നുണ്ട്.
നാളെ ശബരിമലയിലെ കൂടുതല്‍ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ആറന്‍മുളയിലെ സ്‌ട്രോംഗ് റൂമിലായിരിക്കും ആദ്യം പരിശോധന നടത്തുക. വൈകിട്ട് നിലയ്ക്ക്ല്‍ പോയി അവിടെ താമസിച്ച ശേഷം ഞായറാഴ്ച സന്നിധാനത്തെ സ്‌ട്രോംഗ്‌റൂം പരിശോധിക്കും. അതിനിടയില്‍ ശബരിമല സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ശബരിമല വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.