Wednesday, March 18, 2026 Last Updated 18 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 08.05 AM

പ്രസവം ലൈവിലൂടെ കാണിച്ച് ഇന്‍ഫ്ളുവന്‍സര്‍: അതിരൂക്ഷമായി വിമര്‍ശിച്ച് നെറ്റീസണ്‍സ്, പിന്നാലെ മറുപടി

influencer, livestream, delivery, criticize

ജീവിതത്തിലെ പല കാര്യങ്ങളും ആളുകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ചിലതൊക്കെ ആരാധകര്‍ അംഗീകരിക്കുമെങ്കിലും മറ്റുചില കാര്യങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ഇത്തരത്തിലിതാ നെറ്റീസണ്‍സില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് ടെക്‌സസില്‍ നിന്നുള്ള ഗെയിമിംഗ് ഇന്‍ഫ്‌ലുവന്‍സറാണ് ഫാന്‍ഡി. ഒക്ടോബര്‍ 8 നാണ് അവള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ലൈവ് സ്ട്രീമിംഗ് സര്‍വീസായ ട്വിച്ചില്‍ തന്റെ രണ്ടാമത്തെ കുഞ്ഞായ ലൂണ റോസിന്റെ ജനനം ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് അവളിപ്പോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ലൈവ് സ്ട്രീമില്‍ പ്രസവം പൂര്‍ണമായും കാണിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളും അവള്‍ക്ക് കേള്‍ക്കേണ്ടി വന്നു. പിന്നീട്, തന്റെ സോഷ്യല്‍ മീഡിയയില്‍ എന്തുകൊണ്ടാണ് താന്‍ തന്റെ പ്രസവം പൂര്‍ണമായും ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചത് എന്നതിന്റെ വിശദീകരണവും ഫാന്‍ഡി നല്‍കിയിരുന്നു. പത്ത് വര്‍ഷത്തിലേറെയായി ട്വിച്ചില്‍ സജീവമാണ് ഫാന്‍ഡി. ദീര്‍ഘകാലമായി തന്നെ ഓണ്‍ലൈനിലൂടെ പിന്തുണയ്ക്കുന്നവരുമായിട്ടുള്ള ബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രസവം ലൈവ് സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചത് എന്നാണ് അവള്‍ പറയുന്നത്. അതേസമയം, കുഞ്ഞിന്റെ ജനനം ലൈവ് സ്ട്രീം ചെയ്തതുമായി ബന്ധപ്പെട്ട് അനേകം വിമര്‍ശനങ്ങളും അവള്‍ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അവള്‍ പറയുന്നത്, നേരത്തെയും ഒരുപാട് പ്രസവങ്ങള്‍ ഇതുപോലെ ഡോക്യുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ട്, താന്‍ അത് ലൈവായി കാണിച്ചു എന്നൊരു വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ്.

ആദ്യത്തെ കുഞ്ഞിന്റെ പ്രസവം ആശുപത്രിയിലായിരുന്നു എങ്കിലും മോശം ചില അനുഭവങ്ങളുണ്ടായി. അതിനാല്‍ ഇത്തവണ പ്രസവം വീട്ടിലാക്കി എന്നുമാണ് ഫാന്‍ഡി പറയുന്നത്. അതേസമയം, ഫാന്‍ഡി തന്റെ കുഞ്ഞിന്റെ ജനനം ലൈവായി കാണിച്ചത് സാമ്പത്തികലാഭം നേടാനാണ് എന്ന വലിയ വിമര്‍ശനം തന്നെ ഉയര്‍ന്നിരുന്നു. അതിന് മറുപടിയായി ഫാന്‍ഡി പറയുന്നത്, താനും പങ്കാളിയായ ബ്രയാനും സബ്‌സ്‌ക്രിപ്ഷനുകള്‍ ആവശ്യപ്പെടുകയോ, സ്ട്രീമിലൂടെ പണം വരുന്നത് ശ്രദ്ധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. തങ്ങള്‍ ആ സമയത്ത് തിരക്കിലായിരുന്നു എന്നാണ്.

Ads by Google
Friday 10 Oct 2025 08.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW