Friday, March 13, 2026 Last Updated 15 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 01.22 PM

അഭിമാനമുണ്ടെങ്കില്‍ ആരോപണം തെളിയിക്കണം ; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് കടകംപള്ളി

uploads/news/2025/10/804527/vd-satheeshan.jpg

തിരുവനന്തപുരം: തനിക്കെതിരേ ഉയര്‍ത്തിയ ആരോപണത്തില്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തനിക്കെതിരേ ഉയര്‍ത്തിയ ആരോപണം അഭിമാനമുണ്ടെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിച്ചു. വി.ഡി. സതീശന്റെ പ്രതികരണം മാനസീകനില തെറ്റിയത് പോലെയാണെന്നും അധികാരത്തിന് ആര്‍ത്തിയാണെന്നും കടകംപള്ളി പറഞ്ഞു.

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തേ രംഗത്ത് വന്നിരുന്നു. ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണെന്നും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നതെന്നും ശബരിമലയുടെ കട്ടളപ്പടിയും വാതിലും എല്ലാം അടിച്ചുകൊണ്ടുപോയി. അയ്യപ്പവിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാന്‍ എന്നും വി ഡി സതീശന്‍ പരിഹസിച്ചു.

ഒരു പത്രസമ്മേളനം നടത്തി പറയാനുള്ളത് പറയുകയാണ് വേണ്ടതെന്നും എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും കോണ്‍ഗ്രസ് നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്നും പറഞ്ഞു. പൊലീസിനെ വിശ്വാസം ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സര്‍ക്കാരിനോട് അല്ല പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ആവശ്യപ്പെട്ടത്.

യുഡിഎഫ് ഹൈക്കോടതിയുടെ നിരീക്ഷണത്തിനുള്ള അന്വേഷണത്തിനെതിരല്ല. കേരളത്തിന് പുറത്തുള്ള സംസ്ഥാനത്താണ് ഇത് വിറ്റത്. ഇനി കൊണ്ടുപോകാന്‍ അയ്യപ്പ വിഗ്രഹം മാത്രമാണ് ഉള്ളത്. അതിനു വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചു വരുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി കുടുങ്ങിയാല്‍ എല്ലാവരും കുടുങ്ങുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW