Thursday, March 19, 2026 Last Updated 20 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 11.39 AM

സംസ്ഥാനത്ത് ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു

in

തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില പവന് 90,000 രൂപ കടന്നു. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് 90,320 രൂപയായി. രാജ്യാന്തര വിപണിയിലും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില ഔൺസിന് 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷമാണ് 2025 ഒക്ടോബർ 8ന് 4000 ഡോളർ മറികടന്നത്. രാജ്യാന്തര സ്വർണവില ഇന്ന് 4015 ഡോളറാണ്.
ഇന്ന് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി 5%,3% ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജസും ചേർത്ത് ഒരു ലക്ഷം രൂപ അടുപ്പിച്ച് നൽകേണ്ടിവരും.

യുഎസിന്റെ സാമ്പത്തിമേഖലയിൽ പ്രതിസന്ധി രൂക്ഷമായതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചതാണ് വിലയിലും പ്രതിഫലിക്കുന്നത്. ഡോളറിനെയും കടപ്പത്രത്തെയും ഓഹരികളെയും കൈവിട്ട് നിക്ഷേപകർ സ്വർണ ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് പണമൊഴുക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ വെറും 2,500 ഡോളറായിരുന്ന രാജ്യാന്തരവിലയാണ് ഇപ്പോൾ 4,000ന് അടുത്തെത്തി നിൽക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW