Saturday, March 14, 2026 Last Updated 24 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 08.28 AM

‘അതൊരു വികാരമായിരുന്നു; ഈ ഗംഭീര ദർശനത്തിന്റെ ഒരു ചെറിയ ഭാഗം നെയ്തെടുക്കാന്‍ കഴിഞ്ഞതിന് നന്ദി...’കാന്താരയ്ക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തതിനെപ്പറ്റി പ്രഗതി ഋഷഭ് ഷെട്ടി

uploads/news/2025/10/804490/Untitled-1.jpg
Pragathi Rishab Shetty designs costumes for kanthara movie (Image Source: Instagram)

കന്നഡ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച് മുന്നേറുകയാണ് ഋഷഭ് ഷെട്ടി സംവിധാനംചെയ്ത് നായകനായ ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ കർണാടകയിൽ കെജിഎഫ് 2-വിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ നേടിയത്. കാന്താരയുടെ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിനു ശേഷം രണ്ടാം ഭാഗത്തിനായി ആവേശ​ത്തോടെയാണ് ആരാധകര്‍ കാത്തിരുന്നത്. വൻ ദൃശ്യവിസ്മയവും പ്രകടനവും മേക്കിങ്ങുമെല്ലാം സമ്മാനിച്ച കാന്താര ചാപ്റ്റർ 1 കേരളത്തിൽ അടക്കം മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടുന്നത്.
ഇപ്പോഴിതാ ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്ണി’നു വേണ്ടി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത് വെറും ജോലിയായിരുന്നില്ല, അതിലുപരി അതൊരു വികാരമായിരുന്നു എന്ന് കുറിക്കുകയാണ് കാന്താരയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ ഭാര്യയായ പ്രഗതി ഋഷഭ് ഷെട്ടി.
പ്രഗതി റിഷഭ് ഷെട്ടിയായിരുന്നു ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചത്. കാന്താരയുടെ തിരശ്ശീലയ്ക്ക് പിന്നിലെ ചിത്രങ്ങള്‍ പങ്കിട്ടാണ് ഹൃദയസ്പർശിയായ കുറിപ്പ് താരപത്നി പങ്കുവച്ചത്.
‘‘കാന്താര അദ്ധ്യായം 1 ന്റെ ഭാഗമാകാൻ കഴിഞ്ഞത് ശരിക്കും മറക്കാനാവാത്ത ഒരു യാത്രയായിരുന്നു. അത്രയേറെ വേരുകളുള്ളതും സ്വാഭാവികവും ദൈവികവുമായ ഒരു കഥയ്ക്ക് വസ്ത്രാലങ്കാരം ചെയ്യുക എന്നത് ഒരു ജോലിയായിരുന്നില്ല. അതിലുപരി അതൊരു വികാരമായിരുന്നു. ഈ ഗംഭീര ദർശനത്തിന്റെ ഒരു ചെറിയ ഭാഗം നെയ്തെടുത്തതിൽ നന്ദിയുണ്ട്...’’ പ്രഗതി ഋഷഭ് ഷെട്ടി കുറിച്ചു.
‘കാന്താര ചാപ്റ്റർ 1’-ന്റെ സെറ്റിലുള്ള ചിത്രങ്ങളാണ് പ്രഗതി പങ്കിട്ടിരിക്കുന്നത്. സിനിമയിലെ അണിയറപ്രവർത്തകർക്കും അഭിനേതാക്കള്‍ക്കുമൊപ്പം പ്രഗതി നില്‍ക്കുന്ന ചിത്രങ്ങളാണ് താരപത്നി പങ്കിട്ടത്. ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുല്‍ഷൻ ദേവയ്യ എന്നിവരുള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ക്ക് നിർദേശങ്ങള്‍ നല്‍കുന്ന പ്രഗതിയെ ചിത്രങ്ങളില്‍ കാണാം.

‘സർക്കാരി ഹിരിയ പ്രാഥമിക ശാലെ..’, ‘ബെല്‍ ബോട്ടം’, ‘ഹരികഥെ അല്ല ഗിരികഥെ’ തുടങ്ങിയ മറ്റ് റിഷഭ് ഷെട്ടി ചിത്രങ്ങളിലും പ്രഗതി വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. തന്റെ ഏറ്റവും വലിയ ശക്തി പ്രഗതിയാണെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ഋഷഭും പറഞ്ഞിട്ടുണ്ട്. പ്രഗതിയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ താൻ ഈ ചിത്രം പൂർത്തിയാക്കില്ലായിരുന്നെന്നും താരം പറഞ്ഞിരുന്നു. നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ 300 കോടി കളക്ഷനാണ് ‘കാന്താര: ചാപ്റ്റർ 1’ നേടിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW