Wednesday, March 18, 2026 Last Updated 20 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 06.49 PM

​കേക്ക് മുറിച്ച്‌ പാലഭിഷേകം നടത്തി, 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് തിരികെ നല്‍കി; വിവാഹമോചനം ആഘോഷമാക്കി യുവാവ്

uploads/news/2025/10/804386/Untitled-6.jpg
Indian man celebrated his divorce with his mother (Image Source: Instagram)

വലിയ ആഘോഷത്തോടെ നിരവധി ദിവസത്തെ ചടങ്ങുകയും ഫോട്ടോഷൂട്ടുകളും വീഡിയോ കവറേജുകളുമൊക്കെ ആഡംബരമായിട്ടാണ് പലരുമിന്ന് വിവാഹിതരാകുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും വിവാഹത്തിന്റെ ചടങ്ങുകള്‍ കൂടിക്കൂടി വരാറുണ്ട്. സേവ് ദ ഡേറ്റ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍, നാലും അഞ്ചും ദിവസത്തെ വിവാഹാഘോഷങ്ങള്‍ എന്നിങ്ങനെ വിവാഹം ഒരു വലിയ സംഭവമാക്കിയാണ് ഇന്നത്തെ തലമുറ മാറ്റാറുള്ളത്.
അതുകൊണ്ടാകാം കാലത്തിന്റെ മാറ്റത്തിനൊപ്പം വേഗത്തില്‍ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിനും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വിവാഹിതരായി ഒരു മാസത്തിനുള്ളില്‍ തന്നെ ‘അഡ്ജസ്റ്റ്’ ചെയ്യാന്‍ പറ്റാത്തതു കൊണ്ട് വളരെ സിമ്പിളായി വിവാഹമോചനത്തിലേക്ക് കടക്കാറുണ്ട് പുതുതലമുറയിലെ ദമ്പതിമാര്‍. വിവാഹമെന്ന പോലെ വിവാഹമോചനവും അവര്‍ ആഘോഷമാക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് പലരും വിവാഹ മോചനം ലോകത്തെ അറിയിക്കുന്നത്. വ്യത്യസ്ത ആഘോഷങ്ങളിലൂടെയും, അനുഷ്ഠാനങ്ങളിലൂടെയും ആഘോഷമാക്കുന്ന വിവാഹമോചന വീഡിയോകളുടെ പോസ്റ്റുകളും കാഴ്ച്ചക്കാര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ കേക്ക് മുറിച്ച്‌ പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന യുവാവിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ സൂചിപ്പിക്കുന്നുണ്ട്.
ബിരാദാര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവാവിനെ അമ്മ പാലില്‍ കുളിപ്പിക്കുന്നതാണ് വിഡിയോയുടെ തുടക്കം. പുതു വസ്ത്രങ്ങളണിഞ്ഞ് കേക്ക് മുറിക്കുകയും കുടുംബത്തിനൊപ്പം ഈ ആഘോഷം പങ്കിടുന്നതും വീഡിയോയില്‍ കാണാം.
120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് നല്‍കിയാണ് വിവാഹമോചനം നേടിയതെന്ന് എഴുതിയതാണ് കേക്ക്. ‘‘ജീവിതത്തില്‍ സന്തോഷമായിരിക്കുക, ആഘോഷിക്കുക, 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും ഞാനെടുത്തിട്ടില്ല. തിരികെ നല്‍കി. ഇപ്പോള്‍ സിംഗിളാണ് സന്തോഷവാനാണ് സ്വതന്ത്രനാണ്. എന്റെ ജീവിതം എന്റെ നിയമങ്ങളാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
വിഡിയോ ഇതിനോടകം മൂന്ന് മില്യണിലധികം പേര്‍ കണ്ടു കഴിഞ്ഞു. അനുകൂലിച്ച് കമന്റിടുന്നവരുണ്ടെങ്കിലും വലിയ വിമര്‍ശനമാണ് വിഡിയോയ്ക്ക് നേരെ വരുന്നത്. യുവാവിനെ ‘അമ്മ കുട്ടി’ എന്ന് പലരും കമന്റില്‍ കുറിക്കുന്നു. ‘നിങ്ങളുടെ ഭാര്യ ടോക്‌സിക് ബന്ധം അവസാനിപ്പിച്ചതായി തോന്നുന്നു. അവള്‍ക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ അമ്മയോടൊപ്പം നില്‍ക്കൂ...’ എന്ന കമന്റുടക്കമുണ്ട്. എന്നാല്‍ വിവാഹമോചനവും വിവാഹം പോലെത്തന്നെ ആഘോഷമാക്കുന്നതാണ് ശരിക്കും നല്ലതെന്നും കമന്റുകളുണ്ട്.

Ads by Google
Tuesday 07 Oct 2025 06.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW